തിരുവനന്തപുരം :പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പുകളുടെ പദ്ധതികളുടെ ജില്ലാ തല അവലോകനം ബുധനാഴ്ച (ഓഗസ്റ്റ് 21) നടക്കും. പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളുവിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11ന് ചേരുന്ന യോഗത്തിൽ എം.എൽ.എമാരും പങ്കെടുക്കും.
ജില്ലയുടെ അടിസ്ഥാന വിവരങ്ങളും, ഭൂരഹിതർ, ഭവനരഹിതർ, അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങൾ, പട്ടികജാതി-പട്ടികവർഗ മേഖലയിലെ മൊത്തം വകയിരുത്തൽ, ചെലവഴിക്കൽ, ജില്ലാതല വികസന സാധ്യതകളും പ്രശ്‌നങ്ങളും എന്നീ വിഷയങ്ങൾ യോഗത്തിൽ അവലോകനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ജില്ല കളക്ടർ അനുകുമാരി , വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥർ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർമാർ, ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർമാർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർ, എം.ആർ.എസ്., ഐടിഐ-കൾ, പി.ഇ.ടി.സി. എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുക്കും.