8/10/22
എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മാണവും വിനോദ് നെട്ടത്താന്നി സംവിധാനവും നിർവ്വഹിച്ച “ഒരു പക്കാ നാടൻ പ്രേമം ” ഒക്ടോബർ 14 – ന് തീയേറ്ററുകളിലെത്തുന്നു.
പല പെൺകുട്ടികളോടും പ്രണയാഭ്യർത്ഥന നടത്തി പരാജിതനായ ഒരു ചെറുപ്പക്കാരന്റെ രസകരമായ ജീവിതമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് ” ഒരു പക്കാ നാടൻ പ്രേമം ” . മണിമല ഗ്രാമവാസിയായ കണ്ണൻ എന്ന ചെറുപ്പക്കാരൻ അത്യാവശ്യം സൗന്ദര്യമുള്ളവനാണങ്കിലും ജീവിത സാഹചര്യങ്ങൾ തന്റെ പ്രേമത്തിന് വിലങ്ങുതടിയാകുന്നു.
എങ്കിലും ഏതെങ്കിലുമൊരു പെൺകുട്ടി പച്ചക്കൊടി കാണിക്കുമെന്നുള്ള ശുഭപ്രതീക്ഷയിൽ മുന്നോട്ടു പോകുകയാണയാൾ. ഒടുവിൽ കണ്ണന്റെ പ്രതീക്ഷകൾക്ക് തിളക്കമേറ്റി ഒരു പെൺകുട്ടി കടന്നുവരുന്നു.
പുതിയ വഴിത്തിരിവിലേക്ക് അയാളുടെ ജീവിതം തിരിഞ്ഞെങ്കിലും ആ പ്രണയം കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയാണ് യാത്ര നടത്തിയത്. തിളക്കമേറ്റിയ പ്രതീക്ഷകളുടെ നിറച്ചാർത്തുകൾ ഓരോന്നായി അടർന്നു വീഴുമ്പോൾ , കണ്ണൻ അനുഭവിക്കുന്ന നൊമ്പരങ്ങളും സങ്കടവും പ്രേക്ഷകന്റേതുകൂടിയായി മാറുകയാണ്. ചിത്രത്തിന്റെ യഥാർത്ഥ ട്വിസ്റ്റ് അവിടെ തുടങ്ങുകയായി.
ഭഗത് മാനുവൽ , വിനു മോഹൻ , മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, സിയാദ് അഹമ്മദ്, വി പി രാമചന്ദ്രൻ , അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് മുഖത്തല, കൃഷ്ണൻ പയ്യനൂർ, സനത്, അൻസിൽ , അബ്ദുൾ കരീം, ഡ്വായിൻ, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹൻ , ഹരിത, കുളപ്പുള്ളി ലീല , സിന്ധു മനുവർമ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ് നായർ , ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവർഅഭിനയിക്കുന്നു.
ബാനർ – എ എം എസ് പ്രൊഡക്ഷൻസ്, നിർമ്മാണം – സജാദ് എം, സംവിധാനം – വിനോദ് നെട്ടത്താന്നി, ഛായാഗ്രഹണം – ഉണ്ണി കാരാത്ത്, രചന – രാജു സി ചേന്നാട്, എഡിറ്റിംഗ് – ജയചന്ദ്രകൃഷ്ണ, ഗാനരചന – കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ.ജയകുമാർ , എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ,വിനു കൃഷ്ണൻ ,
സംഗീതം – മോഹൻ സിത്താര, ആലാപനം – കെ.ജെ യേശുദാസ് , വിനീത് ശ്രീനിവാസൻ , വിധുപ്രതാപ് , അഫ്സൽ, ജ്യോത്സന , അൻവർ സാദത്ത്, ശിഖ പ്രഭാകർ , പശ്ചാത്തല സംഗീതം – എസ് പി വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഹസ്മീർ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – വിൻസന്റ് പനങ്കൂടാൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഡാനി പീറ്റർ ,
കല-സജി കോടനാട്, ചമയം – മനീഷ് ബാബു, കോസ്‌റ്റ്യും – രാംദാസ് താനൂർ, അസ്സോസിയേറ്റ് ഡയറക്ടർ – ശിവക്ക് നടവരമ്പ് , കോറിയോഗ്രാഫി – ഡ്രീംസ് ഖാദർ, വിതരണം – ശ്രീ സെന്തിൽ പിക്ച്ചേഴ്സ് , ഡിസൈൻസ് – ഡോ.സുജേഷ് മിത്ര, അരുൺ അശ്വകുമാർ , സ്റ്റിൽസ് – പവിൻ തൃപ്രയാർ, പി ആർ ഓ – അജയ് തുണ്ടത്തിൽ .