തെളിനീരുറവകൾ…. ‘ഒറ്റശേഖരമംഗലം വിജയകുമാറിന്റെ പഠനാത്മകഗ്രന്ഥം മന്ത്രി ജി ആർ അനിൽ പ്രകാശനം ചെയ്തു1 min read

തിരുവനന്തപുരം :നെയ്യാറിൻ്റെ സംസ്കാരം സന്നിവേശിപ്പിച്ച് തൂലിക ചലിപ്പിച്ച
യുവ കവികളായ ഹരിച്ചന്ദ്രബാബു, സുരേഷ് വിട്ടിയറം, കെ ജി ദുഷ്യന്തൻ, വീരേന്ദ്രകുമാർ ശ്രീവത്സം, സുധാകരൻ കുന്നനാട് എന്നീ പ്രതിഭകളുടെ കവിതകളിലൂടെ ഒരു ഉല്ലാസയാത്രയും
നീതിദേവതയുടെ ഫാലതിലകമായി മാറിയ ” മധ്യസ്ഥത”( അഡ്വ. കെ പി രണദിവെ ) യിലേക്ക് ഒരു എത്തിനോട്ടം. എന്നിവയും ഉൾപ്പെടുത്തികൊണ്ടുള്ള ഭാഷാധ്യാപകനും നിരൂപകനുമായ ശ്രീ.ഒറ്റ ശേഖരമംഗലം വിജയകുമാർ രചിച്ച”തെളിനീരുറവകൾ ” എന്ന പഠനാത്മകഗ്രന്ഥം
ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി GR അനിൽ , ഹോളി ഏഞ്ചൽസ് HSS മാനേജർ സിസ്റ്റർ നിർമ്മലസെബാസ്റ്റിനു നൽകി,

ഹോളി ഏഞ്ചൽസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 2024 സെപ്റ്റംബർ 28 ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രകാശനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ സെബിൻ ഫെർണാണ്ടസ് ,പ്രിയകവി സുരേഷ് വിട്ടിയറം , ബാലജനസഖ്യം കോഡിനേറ്റർ സുജയ് , പിസിതോമസ് ( മനോരമ) ,
അക്ഷയ് ,പുസ്തക പ്രസാധകൻ ബിന്നി സാഹിതി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *