ഒറ്റയാൻ – കുവൈറ്റിൽ ചിത്രീകരിച്ച ആദ്യ സിനിമ തീയേറ്ററിലേക്ക്1 min read

27/3/23

കുവൈറ്റിൽ പൂർണ്ണമായും ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമയാണ് ഒറ്റയാൻ .കുവൈറ്റിലെ മികച്ച കലാകാരന്മാരെ അണിനിരത്തി ആദ്യമാണ് ഒരു സിനിമ പുറത്തു വരുന്നത്.

നിഷാദ് കാട്ടൂർ ആണ് ചിത്രത്തിൻ്റെ ഗാനരചന, തിരക്കഥ, സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ബലറാം തൈപ്പറമ്പിൽ, അഞ്ജു ജിനു എന്നിവരാണ് നിർമ്മാണം.
ജിനു വൈക്കത്ത് നായകനായ ചിത്രത്തിൽ, നിർമ്മാതാവായ ബലറാം തൈപ്പറമ്പിൽ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

കുവൈറ്റിലെ മുപ്പത്തഞ്ചോളം മലയാളികൾ ചിത്രത്തിൽ അഭിനയിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. നാട്ടിൽ മികച്ച ക്യാമ്പസ് സിനിമ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ടി.കെ ബലറാം തൈപ്പറമ്പിൽ,കുവൈറ്റിൽ എത്തിയപ്പോൾ, പത്തോളം ഷോർട്ട് ഫിലിമുകൾ നിർമ്മിച്ചു.തുടർന്ന് നിർമ്മിച്ച ചിത്രമാണ്ഒറ്റയാൻ.

സഹോദരൻ്റെ മരണത്തിന് കാരണക്കാരായവരോട് നടത്തുന്ന ഒറ്റയാൾ പോരാട്ടത്തിൻ്റെ കഥയാണ് ഒറ്റയാൻ പറയുന്നത്. സമകാലിക വിഷയങ്ങൾ അവതരിപ്പിക്കുന്ന സിനിമയിൽ, പ്രതികാരവും, ത്രില്ലറും, സസ്പെൻസും നിറഞ്ഞിരിക്കുന്നു .കുവൈറ്റ് സിറ്റിയിൽ നടക്കുന്ന കഥ പ്രേക്ഷകരെ ആകർഷിക്കും.

ടീ കെ ബീ ഫിലിംസിനു വേണ്ടി ബലറാം തൈപ്പറമ്പിൽ, അഞ്ജു ജിനു എന്നിവർ നിർമ്മിക്കുന്ന ഒറ്റയാൻ, രചന,ഗാനരചന, സംവിധാനം -നിഷാദ് കാട്ടൂർ, കോ.പ്രൊഡ്യൂസർ – ദീപ, ബിജു ഭദ്ര, ക്യാമറ – വിനുസ്നൈപ്പർ, എഡിറ്റിംഗ്, ഗ്രാഫിക്സ് – ബിജു ഭദ്ര, സംഗീതം – ബോണി കുര്യൻ, പി.ജി.രാഗേഷ്, ആലാപനം – അൻവർ സാദത്ത്, ബിജോയ് നിസരി ,പശ്ചാത്തല സംഗീതം – ശ്രീരാഗ് സുരേഷ്, ആർട്ട് – റെനീഷ് കെ. റെനി, അനീഷ് പുരുഷോത്തമൻ ,മേക്കപ്പ് – പ്രവീൺ കൃഷ്ണ ,സൗണ്ട് ഡിസൈൻ- മുഹമ്മദ് സാലിഹ്,

പ്രൊഡക്ഷൻ -സുനിൽ പാറക്കപാടത്ത്, ദിപിൻ ഗോപിനാഥ്, ഗോകുൽ മധു, വഫ്ര ഷെറി, ഫിലിപ്പ് ജോയ്,അസോസിയേറ്റ് ഡയറക്ടർ – ആദർശ് ഭൂവനേശ്, അസോസിയേറ്റ് ക്യാമറ -സിറാജ് കിത്ത്, സ്റ്റിൽ – നിഖിൽ വിശ്വ, അജിത് മേനോൻ ,പോസ്റ്റർ ഡിസൈൻ – മിഥുൻ സുരേഷ്, പി.ആർ.ഒ- അയ്മനം സാജൻ
ജിനു വൈക്കത്ത്, ബലറാം തൈപ്പറമ്പിൽ, അഞ്ജു ജിനു, ഡോ. ദേവി പ്രീയ കൃഷ്ണകുമാർ ,സീനു മാത്യൂസ്, ബിൻസ് അടൂർ, ഉണ്ണി മൈൾ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *