ഡൽഹി :പി.സി. ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയായ കേരള ജനപക്ഷം (സെക്കുലർ) ബിജെപിയില്‍ ലയിച്ചു.
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ പിസി ജോര്‍ജിന് അംഗത്വം നല്കി.
പിസി ജോര്‍ജിന് ഒപ്പം മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാവ് അനില്‍ ആന്റണി, കേന്ദ്ര മന്ത്രിമാരായ വി മുരളീധരന്, രാജീവ് ചന്ദ്രശേഖരന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.