26/8/22
തിരുവനന്തപുരം :ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടതിന് പിന്നിൽ മോഡി അല്ലെന്ന് പി ജെ കുര്യൻ. ഗുലാം നബിയുടെ പാർട്ടി മാറ്റം ചർച്ച ചെയ്യുന്ന ഏഷ്യാനെറ്റ് ന്യുസിന്റെ ‘ന്യുസ് അവർ ‘പ്രോഗ്രാമിൽ അവതാരകനായ വിനു വി ജോണിന്റെ ചോദ്യത്തിന് മറുപടിയയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
‘ഗുലാം നബി ഉന്നയിച്ച കാര്യങ്ങളിൽ വസ്തുതയുണ്ട്,പക്ഷെ പാർട്ടി വിട്ട നിലപാടിനോട് യോജിപ്പില്ല,ജി -23യിൽ പുതിയ പാർട്ടി രൂപീകരണ ചർച്ച വന്നു, താനും തരൂരും അതിനെ എതിർത്തു. പാർട്ടിക്കുള്ളിൽ നിന്നുവേണം തിരുത്താൻ. രാഹുൽ ഗാന്ധി വന്നിട്ടും കോൺഗ്രസ് മെച്ചപെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനുണ്ടായ തിരിച്ചടികൾക്ക് രാഹുൽ മാത്രമല്ല ഉത്തരവാദി, തകർച്ചയുടെ ഭാരം രാഹുലിന്റെ മാത്രം തലയിൽ കെട്ടിവയ്ക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.