തിരുവിതാംകൂർ സർവ്വകലാശാലയുടെ പ്രോ-വൈസ് ചാൻസലറായിരുന്ന പി.ആർ.പരമേശ്വരപ്പണിക്കർ ചങ്ങനാശ്ശേരിയിലെ പ്രശസ്തമായ വാഴപ്പള്ളിയിലെ പാപ്പാടിയിൽ കുടുംബത്തിൽ 1900 ജനുവരിയിൽജനിച്ചു.ഹൈസ്ക്കൂൾ വിദ്യാഭ്യാസംചങ്ങനാശ്ശേരി സെൻ്റ് ബുക്ക്മൻസ് ഹൈസ്ക്കൂളിലും, കോളേജ് വിദ്യാഭ്യാസംതിരുവനന്തപുരം മഹാരാജാസ് കോളേജിലും നടത്തി.ഇംഗ്ലിഷ് ഭാഷയും സാഹിത്യവും ഐച്ഛികമായെടുത്തു മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഓണേഴ്‌സ് പരീക്ഷ ഫസ്റ്റ് ക്ലാസിൽ ജയിച്ചു.1922-ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ ഇംഗ്ലിഷ് ലക്ച്ചറായി നിയമിക്കപ്പെട്ടു. 1937-ൽ തിരുവിതാംകൂറിന് ഒരു പ്രത്യേക സർവ്വകലാശാല വേണമെന്ന് ശ്രീചിത്തിര തിരുനാൾ മഹാരാജാവും ദിവാൻ സർ. സി.പി.രാമസ്വാമി അയ്യരും തിരുമാനിച്ചപ്പോൾ തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപിക്കുന്നതു സംബന്ധിച്ച് പ്രൊഫ. സി.വി.ചന്ദ്രശേഖരൻസ്പെഷ്യൽ ആഫീസറായി നിയമിക്കപ്പെട്ടു. അദ്ദേഹത്തെ സഹായിക്കാൻ പി.ആർ.പരമേശ്വരപ്ണിക്കരെ നിയോഗിക്കപ്പെട്ടു. അസിസ്റ്റൻ്റ് രജിസ്ട്രാറായിയും തിരുവിതാംകൂർ സർവ്വകലാശാലയുടെ രജിസ്ട്രാറായി നിയമിതനായി.1952 മുതൽ 1956 വരെ തിരുവിതാംകൂർ സർവ്വകലാശാലയുടെ പ്രൊ-വൈസ് ചാൻസലറായിരുന്നു. തിരുവിതാംകൂറിൽ വിദ്യാഭ്യാസ പരിഷ്ക്കരണാർത്ഥം നിയമിതമായിട്ടുള്ള പല കമ്മറ്റികളിൽഅംഗമായും സർവ്വകലാശാലാ പ്രതിനിധി എന്നനിലയിൽ പല കോൺഫറൻസുകളിലും അദ്ദേഹംപങ്കെടുത്തു.1956-ൽ ഉദ്യോഗത്തിൽ നിന്നും പിരിഞ്ഞപ്പോൾ എൻ.എസ്.എസ്സിൻ്റെ വിദ്യാഭ്യാസോപദേഷ്ടാവായും ഡയറക്ടർ ബോർഡ് അംഗമായും 1957 മുതൽ 62 വരെ സേവനംഅനുഷ്ഠിക്കുകയുണ്ടായി.1970 സെപ്തംബർ 24-ാം തീയതി നിര്യാതനായി.
2024-09-24