പി ടി സെവനെ മയക്കുവെടി വച്ചു1 min read

22/1/23

പാലക്കാട്‌ :വർഷങ്ങളായി ധോണിയിലെ ജനങ്ങളെ ഭീതിയില്ലാഴ്ത്തിയ പി ടി സെവൻ ആനയെ മയക്കുവെടി വച്ചു. കൃത്യമായ ആസൂത്രണവും,മുൻ പരിചയവും ഒത്തുചേർന്നപ്പോൾ ആദ്യ ശ്രമം പരാജയ പെട്ടതിന് ശേഷം ഡോ. സക്കറിയയുടെ നേതൃത്വം വിജയം കണ്ടു.

ആനയെ ദൗത്യസംഘം നിരീക്ഷിച്ച്‌ വരികയാണ്. ആനയെ കൊണ്ടുവരാനുള്ള ലോറി ധോണി ക്യാമ്പിൽ എത്തിക്കും.

ഇന്ന് രാവിലെ തന്നെ ധോണിയില്‍ ആന എവിടെയാണ് എന്നതിനെ കുറിച്ച്‌ കൃത്യമായ വിവരം വനംവകുപ്പിന് ലഭിച്ചിരുന്നു. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിര്‍ത്തിക്കടുത്ത് അകലെയല്ലാതെയാണ് കാട്ടാനയെ ദൗത്യസംഘം കണ്ടെത്തിയത്. വനം ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും മയക്കുവെടി വയ്ക്കുകയുമായിരുന്നു. ദൗത്യത്തിന്റെ ഭാഗമായി മൂന്ന് കുങ്കിയാനകളെയും എത്തിച്ചിരുന്നു.

ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ റേഞ്ച് ഓഫീസര്‍ എന്‍ രൂപേഷ് അടങ്ങുന്ന ഇരുപത്തഞ്ചംഗ ദൗത്യസംഘമാണ് ആനയെ മയക്കുവെടിവച്ച്‌ പിടികൂടാന്‍ ചുക്കാന്‍ പിടിച്ചത്. നിലവിലെ സ്ഥലത്ത് തന്നെ പിടി സെവന്‍ തുടര്‍ന്നാല്‍ രാവിലെ തന്നെ പിടികൂടാന്‍ കഴിയുമെന്നായിരുന്നു ദൗത്യസംഘത്തിന്റെ കണക്കുകൂട്ടല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് ആനയെ മയക്കുവെടി വച്ചത്.

മയക്കുവെടി വച്ച്‌ പിടികൂടിയ ശേഷം കാട്ടുകൊമ്പനെ  മെരുക്കുന്നതിനുള്ള കൂട്ടിലേക്ക് മാറ്റും. ഇതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം വനത്തിന്റെ ചെരുവില്‍ ആന നിലയുറപ്പിച്ചത് കൊണ്ടാണ്പിടികൂടാന്‍ കഴിയാത്തത്.

അതേസമയം വളരെ സാഹസികമായ ദൗത്യമായിരുനെന്ന് വനം മന്ത്രി പ്രതികരിച്ചു.

ഇനി കുങ്കിയാനകളുടെ സഹായത്തോടെ ആനയെ കൂട്ടിലാക്കേണ്ടതുണ്ട്. തുടര്‍ന്ന് പ്രത്യേകം സജ്ജീകരിച്ച കൂട്ടിലെത്തിച്ച്‌ ആനയെ മെരുക്കേണ്ടതുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ശ്രമകരമായ ദൗത്യത്തിലൂടെ കാട്ടാനയെ വരുതിയിലാക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. രാവിലെ 7.10നും 7.16നും ഇടയിലാണ് പിടി സെവനെ മയക്കുവെടി വച്ചത്. രണ്ടാം ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

നിലവില്‍ ആന മയക്കത്തിലാണ്. 45 മിനിറ്റ് നിര്‍ണായകമാണ്. ആനയുടെ പ്രതികരണം നോക്കിയാണ് തുടര്‍നടപടികള്‍ സ്വീകരിക്കുക. ആന വീണ്ടും ഊര്‍ജ്ജസ്വലമാകുന്നതിന് മുന്‍പ് തന്നെ പൂര്‍ണമായി വരുതിയിലാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *