ഇന്ത്യയിലെ പ്രശസ്തയായ ഒരു സസ്യ ശാസ്ത്രജ്ഞയായിരുന്നു ഇ.കെ. ജാനകി അമ്മാൾ തലശ്ശേരിയിലെ സബ് ജഡ്ജ് ആയിരുന്ന ദിവാൻ ബഹാദൂർ ഇ.കെ.കൃഷ്ണൻ്റെയും ദേവി കുറുവ യുടെ മകളായി 1897-നവംബർ 4ന് ജനിച്ചു. ജാനകി എന്നായിരുന്നു അച്ഛനമ്മമാരിട്ട പേര്ഹൈസ്ക്കൂൾ വിദ്യാഭ്യാസം മദ്രാസിലായതു കൊണ്ടു ജാനകി അമ്മാൾ എന്നായത്.1921-ൽ മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് സസ്യ ശാസ്ത്രത്തിൽ ബിഎസ്.സി ബിരുദം നേടി.1925-ൽ അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിൽ നിന്ന് എം.എസ്.സി.യിൽ ബിരുദാനന്തര ബിരുദം നേടി 1931-ൽ ഡോക്ടർ ഓഫ് സയൻസ് ബിരുദവും എൽ.എൽ.ഡി ബിരുദവും നല്കി ആദരിച്ചു. ശാസ്ത്ര വിഷയത്തിൽ ഒരു ഇന്ത്യൻ വനിത നേടുന്ന ആദ്യ ഗവേണബിരുദം ആയിരുന്നു. ജാനകി അമ്മാളിൻ്റേത്.
1932-ൽ അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ആ മഹാപ്രതിഭ തിരുവിതാംകൂർ മഹാരാജാസ് കോളേജിൽ സസ്യ ശാസ്ത്രം പ്രൊഫസറായി നിയമിക്കപ്പെട്ടു. 1934-ൽ വരെ പ്രൊഫസർ ആയി സേവനം ചെയ്തു.1934-ൽ കോയമ്പത്തൂർ കരിമ്പു ഗവേഷണ കേന്ദ്രത്തിൽ ജനിതക ശാസ്ത്രജ്ഞയായി നിയമനം ലഭിച്ചു. ഗവേഷണ ഫലമായി പ്രജനന രംഗത്ത് അദ്ഭുതകരമായ നേട്ടങ്ങൾ കൈവരിക്കുവാൻ കഴിഞ്ഞു. പരമ്പരാഗത രീതികളിൽ നിന്നും വിട്ടുമാറി കരിമ്പിനെ (സക്കാരംസ് പൊണേനം) ധാന്യങ്ങളുമായും പുല്ലു വർഗങ്ങളുമായും ജാനകി അമ്മാൾ സങ്കരണം നടത്തി അവയുടെ സങ്കരയിനങ്ങൾ ഉണ്ടാക്കി. വ്യത്യസ്ഥ ജനുസ്സുകളിൽ പെട്ട സ പുഷ്പ സസ്യങ്ങളുടെ ഒരു സങ്കരം ലോകത്ത് ആദ്യമായി വിജയകരമായി സൃഷ്ടിച്ചത് ജാനകി അമ്മാൾ ആയിരുന്നു. 1935-ൽ ഇന്ത്യൻ ബൊട്ടാണിക്കൽ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിൽ വച്ച് ഓണറബിൾ സെക്രട്ടറിയായി ജാനകി അമ്മാൾ തെരഞ്ഞെടുക്കപ്പെട്ടു. 1935-ൽ ആംസ്റ്റർഡാമിൽ സംഘടിപ്പിച്ച ആറാമത് അന്തർദേശീയ സസ്യ ശാസ്ത്ര കോൺഗ്രസിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. അഞ്ചു വർഷത്തെ ജാനകി അമ്മാളിൻ്റെ ചരിത്രം സൃഷ്ടിക്കുന്ന കണ്ടെത്തലുകൾക്ക് അന്തർദേശീയ അംഗീകാരം കിട്ടി.1939- ആഗസ്റ്റ് 23 മുതൽ 30 വരെ ലണ്ടനിലെ എഡിൻബർഗിൽ നടന്ന ഏഴാമത് അന്തർദേശീയ ജനിതക കോൺഗ്രസിൽ പ്രബന്ധം അവതരിപ്പിക്കുവാൻ ജാനകി അമ്മാളിന് ക്ഷണം കിട്ടി. അവിടെ പ്രബന്ധം അവതരിപ്പിച്ചു.തുടർന്ന് അവിടെ സി.ഡി സാർലിംഗ്ടൻ ജോൺ ഇൻസ് ഹോർട്ടി കൾചറൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടർ ആയി.1945-ൽ ഇ.കെ. ജാനകി അമ്മാളും ഡാർലിംഗ്ടനും ചേർന്ന് അത്രയും കാലം ചെയ്ത ഗവേഷണങ്ങൾ മുഴുവൻ ”chromosome Atlas of Cultivated Plants ” എന്ന പേരിൽ പുസ്തകമാക്കി. ഈ മേഖലയിലെ റഫറൻസ് ഗ്രന്ഥമായി ഇപ്പോഴും ഈ പുസ്തകം ഉപയോഗിക്കുന്നു. 1946-ൽ ലണ്ടൻ റോയൽ ഹോൾ ടി കൾചറൽ സൊസൈറ്റിയിൽ കോശശാസ്ത്രജ്ഞയായി ചുമതലയേറ്റു.1951 വരെ അവിടെ ജോലി ചെയ്തു.1951-ൽ ജവഹർലാൽ നെഹ്റു ഇന്ത്യയിലേയ്ക്ക് ജാനകി അമ്മാളിനെ ക്ഷണിച്ചു.1952 മുതൽ 1954 വരെ അലഹബാദിലെ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ”ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി “പദവിയിൽ ജോലിയിൽ പ്രവേശിച്ചു.1954 മുതൽ 1955 വരെ ഡയറക്ടർ ആയി പ്രവർത്തിച്ചു 1959-ൽ വിരമിച്ചു. എന്നാൽ ശാസ്ത്ര വ്യാവസായിക കൗൺസിൽ പുതുതായി തുടങ്ങിയ റീജിയണൽ ലബോറട്ടറികളിൽ ജാനകി അമ്മാളിൻ്റെ സഹായം സർക്കാർ ആവശ്യപ്പെട്.1959-ൽ ജമ്മു കശ്മീരിലെ റീജിയണൽ ലബോറട്ടറിയിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി പദവിയിൽ പ്രവേശിച്ചു.1962-മുതൽ 1964 വരെ കോശ ജനിതക ശാസ്ത്ര വിഭാഗം അദ്ധ്യക്ഷയായി.. തുടർന്ന് 5 വർഷകാലം ജമ്മു സർവകലാശാലയിൽ ഓണറ്റി പ്രൊഫസ്സർ ആയും ബോംബയിലെ ഭാഭാഅ റ്റോമിക് റിസർച് സെൻ്ററിൽ വിസിറ്റിംഗ് പ്രൊഫസ്സർ ആയും പ്രവർത്തിച്ചു.1970-ൽ മുതൽ മദ്രാസ് സർവകലാശാലയിൽ എമറിറ്റസ് ശാസ്ത്രജ്ഞയായി.1977-ൽ ഇന്ത്യാ ഗവൺമെൻ്റ് പത്മശ്രീ നൽകി ജാനകിഅമ്മാളിനെ ആദരിച്ചു. ഗവേഷണത്തിന്.കുടുംബ ബന്ധം തടസ്സമാകുമെന്ന് നിശ്ചയിച്ച് അവർ അവിവാഹിതയായി ജീവിച്ചു.1984 ഫെബ്രുവരി 7 ന് ഡോ ഇ.കെ ജാനകി അമ്മാൾ എന്ന അതുല്യപ്രതിഭ ഈ ലോകത്തോട് വിട പറഞ്ഞു. ആ മഹതിയുടെ പേരിൽ1999-ൽ ഇന്ത്യാ ഗവൺമെൻ്റ് ഇ.കെ ജാനകി അമ്മാൾദേശീയ ടാക്സോണമി അവാർഡ് ഏർപ്പെടുത്തുകയുണ്ടായി. 2019 -ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡോ ഇ.കെ. ജാനകി അമ്മാളിൻ്റെ മലയാള ഭാഷയിലുള്ള ആദ്യ ജീവചരിത്രം “ഇ.കെ. ജാനകിഅമ്മാൾ ആദ്യ ഇന്ത്യൻ സസ്യശാസ്ത്രജ്ഞ ” പ്രസിദ്ധികരിക്കുകയുണ്ടായി .2008-ൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് “ഹരിത സസ്യങ്ങളുടെ കൂട്ടുകാരി ” ലഘു ജീവചരിത്രം പ്രസിദ്ധികരിച്ചു.2022-ൽ “E K Janki Ammal life and Scientific Contributions ” ഇംഗ്ലിഷ് ഭാഷയിൽ ആദ്യജീവചരിത്രം ” The Greet Scientist EK Janki Ammal ” ഈ ജീവിതചരിത്രങ്ങൾഎല്ലാം എഴുതിയത് നിർമ്മലാജെയിംസ് ആണ്.