19/1/23
കോട്ടയം: പാലാ നഗരസഭ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ ജോസിന്‍ ബിനോ പാലാ നഗരസഭ അധ്യക്ഷ്യയായി തിരഞ്ഞെടുക്കപ്പെട്ടു.
26 അംഗ കൗണ്‍സിലില്‍ ജോസിന്‍ ബിനോ-17 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി വി.സി പ്രിന്‍സി-7 വോട്ടും നേടി.
25 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഒരു സ്വതന്ത്ര അംഗം ജിമ്മി ജോസഫ് വോട്ട് ചെയ്യാന്‍ എത്തിയില്ല. ഒരു വോട്ട് അസാധുവായി. ബാലറ്റിനു പുറകില്‍ പേര് എഴുതി ഒപ്പിട്ടില്ല എന്നതിനാലാണ് യുഡിഎഫ് പാര്‍ലമെന്റ്‌റി പാര്‍ട്ടി നേതാവ് സതീശിന്റെ വോട്ട് അസാധുവായത്.