മദ്രസ പഠനം മുതൽ അവസാന യാത്രയിലും ഒരുമിച്ച്… കേരളത്തിന്റെ നോവായ കുഞ്ഞുങ്ങൾക്ക് കണ്ണീരോടെ വിട1 min read

പാലക്കാട്‌ :മദ്രസ്സ പഠനം മുതൽ അവസാന യാത്രയിലും അവർ ഒരുമിച്ച്. നാലു പേരെയും ഇന്ന്ഖബറടക്കും.

അത്തിക്കൽ വീട്ടില്‍ ഷറഫുദ്ദീൻ-സജ്‌ന ദമ്ബതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക്,-സജീന ദമ്ബതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലാം- ഫരിസ ദമ്ബതികളുടെ മകള്‍ ഇർഫാന ഷെറില്‍ എന്നിവരെ തുപ്പനാട് ജുമാമസ്ജില്‍ ഒരുമിച്ചാകും ഖബറടക്കുക.

കുട്ടികള്‍ പഠിച്ചിരുന്ന കരിമ്ബ ഹയർസെക്കൻഡറി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ പൊതുദർശനമില്ല.

ഇന്നലെ രാത്രിയില്‍ തന്നെ പോസ്റ്റുമോർട്ടം പൂർത്തിയായിരുന്നു. രാവിലെ ആറോടെ ആശുപത്രിയില്‍നിന്ന് വീടുകളില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ രണ്ടു മണിക്കൂർനേരം പൊതുദർശനത്തിന് വെക്കും. രാവിലെ 8.30-ന് തുപ്പനാട് കരിമ്ബനയ്ക്കല്‍ ഹാളിലും പൊതുദ4ശനത്തിന് ശേഷം 10.30 ന് തുപ്പനാട് ജുമാമസ്ജില്‍ ഖബറടക്കും.

കരിമ്ബ ഹയർസെക്കൻഡറി സ്കൂളില്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി നാല് വിദ്യാർഥിനികളുടെ ജീവനെടുത്ത അപകടം സഭവിച്ചത്. വൈകിട്ട് പരീക്ഷ കഴിഞ്ഞ് എട്ടാം ക്ലാസ് വിദ്യാർഥിനികള്‍ വീട്ടിലേക്കു മടങ്ങാൻ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്ബോഴായിരുന്നു ദാരുണമായ അപകടം. നിയന്ത്രണം വിട്ട ലോറി വിദ്യാഥിനികളുടെ നേരെ പാഞ്ഞുകയറുകയായിരുന്നു. മരിച്ച ഇ4ഫാന ഷെറിൻ അബ്ദുല്‍ സലാമിൻറെ മൂന്നു മക്കളില്‍ മൂത്തയാളാണ്. സ്വന്തമായി പൊടിമില്ല് നടത്തിയായിരുന്നു ഉപജീവനം. ഓട്ടോ ഡ്രൈവറായ റഫീഖിൻറെ മൂത്ത മകളാണ് മരിച്ച റിദ ഫാത്തിമ. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉള്‍പ്പെടെ മൂന്നുപേരായിരുന്നു മക്കള്‍. മരിച്ച നിദ ഫാത്തിമയുടെ പിതാവ് പ്രവാസിയായ അബ്ദുല്‍ സലീം അടുത്തിടെയാണ് നാട്ടിലെത്തിയത്. രണ്ട് മക്കളില്‍ ഏകമകളെയാണ് ഇവർക്ക് നഷ്ടമായത്.

പലചരക്ക് കട നടത്തുന്ന ഷറഫുദ്ധീൻറെ രണ്ടാമത്തെ മകളാണ് മരിച്ച ആയിഷ. ഒരു സഹോദരിയും ഒരു സഹോദരനമുണ്ട്. സബ്ജില്ല സ്കൂള്‍ കലോത്സവത്തില്‍ ഒപ്പന മത്സരത്തില്‍ സ്കൂള്‍ ടീമിൻറെ മണവാട്ടിയായിരുന്നു. എ ഗ്രേഡും ലഭിച്ചു. വരുന്ന 21 ന് സ്കൂളിൻറെ കെട്ടിടോദ്ഘാടനത്തിലും മണവാട്ടിയായി ഒരുങ്ങാനുള്ള തയാറെടുപ്പിലായിരുന്നു ആയിഷ. അതിനിടെയിലാണ് നിയന്ത്രണം വിട്ടെത്തിയ ലോറി ആ കുരുന്ന് ജീവനെടുത്തത്.

മദ്രസപഠനംമുതല്‍ തുടങ്ങിയതാണ് നാലുപേർക്കിടയിലെ സൗഹൃദം. സ്കൂളില്‍ എട്ടാംതരത്തിലെ വിവിധ ഡിവിഷനുകളിലായാണ് ഇവർ പഠിച്ചിരുന്നത്. അപകടത്തില്‍പ്പെട്ട കുട്ടികളില്‍ ചിലരെ തിരിച്ചറിയാനാകാതെയാണ് രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്ക് കുതിച്ചത്. മുൻപ്‌ ദേശീയപാതയിലൂടെ അല്ലാതെ മറ്റൊരുവഴിയിലൂടെയായിരുന്നു കുട്ടികള്‍ സ്കൂളിലേക്കെത്തിയിരുന്നത്. അടുത്തിടെയാണ് ദേശീയപാതയിലൂടെ സ്കൂളിലേക്ക് വന്നുതുടങ്ങിയത്. വീട്ടില്‍നിന്ന് സ്കൂളിലേക്ക് കഷ്ടിച്ച്‌ ഒരു കിലോമീറ്ററേ ദൂരമുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *