പണ്ട് പണ്ടൊരു ദേശത്ത് പൂജ, സോംങ് റിലീസ് നടന്നു1 min read

 

പ്രമുഖ സഞ്ചാര സാഹിത്യകാരനായ രവീന്ദ്രൻ എരുമേലി ആദ്യമായി സംവിധാനം ചെയ്യുന്ന പണ്ട് പണ്ടൊരു ദേശത്ത് എന്ന ചിതത്തിന്റെ പൂജയും ,സോംങ് റിലീസും തിരുവനന്തപുരം പ്രസ് ക്ലബിൽ പന്തളം കൊട്ടാരം പുണർതം തിരുനാൾ നാരായണ വർമ്മ നിർവ്വഹിച്ചു. സിനിമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

രവീന്ദ്രൻ എരുമേലിയുടെ തെമ്മാടികൂട്ടം എന്ന നോവലിന്റെ ചലചിത്രാവിഷ്കാരമാണിത്. പഴയ കാലഘട്ടത്തിൽ നടന്ന കഥ പുതുമയോടെ അവതരിപ്പിക്കുകയാണ് ചിത്രം
മെൻവി കബയിൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ , സംഭാഷണം , സംവിധാനം – രവീന്ദ്രൻ എരുമേലി, ഗാനങ്ങൾ -മുരളീദേവ് കാഞ്ഞിരപ്പള്ളി,സംഗീത സംവിധാനം – മുക്കടവിജയൻ , സംവിധാന സഹായം – ഷാജർ താമരശ്ശേരി, രാമദാസ് കോഴിക്കോട്,പി.ആർ.ഒ-അയ്മനം സാജൻ.

അജയ്ക്കുട്ടി ഡൽഹി, റോബർട്ട് ബില്ല , അനിൽ, സ്വാമി ആശാൻ, നന്ദാവനം, ഡാനിയ, അഞ്ചു , രാജി, ശ്യാമ, ശ്രീദേവി, പൊന്നമ്മ, ശ്രീധരൻ നട്ടാശ്ശേരി, അനീഷ് കുമാർ, വിജയൻ ഇളയത്, മാസ്റ്റർത്രിദൻ ദേവ്, ത്രിദേശർദേവ് , ഗൗതം, ഗൗരവ് ,നയന തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *