തിരുവനന്തപുരം :പറണ്ടോട് ഗവ.യു.പി സ്കൂളിൽ വിവിധ വായന പരിപാടികളിലൂടെ വായനദിനാചരണം നടത്തി. പി.ടി എ പ്രസിഡൻ്റ് സാജൻ എസ് അധ്യക്ഷനായി നടന്ന ഉദ്ഘാടന ചടങ്ങിൽ HM ഇൻ ചാർജ് രാജൻ വൈ എസ് സ്വാഗതം പറഞ്ഞു.
അധ്യാപികയും എഴുത്തുകാരിയുമായ ഡോ.അനിത ഹരി വായനദിനം ഉദ്ഘാടനം ചെയ്തു കൊണ്ട് കുട്ടികളോട് സംവദിക്കുകയും തൻ്റെ കൃതികൾ സ്കൂൾ ലൈബ്രറിക്ക് സംഭാവന ചെയ്യുകയും ചെയ്തു.
പുതുതായി ചാർജ്ജെടുത്ത HM മിനു ടീച്ചർ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചുi ” SMC ചെയർമാൻ പ്രേം കുമാർ ആശംസ അർപ്പിച്ചു ,ശ്രീമതി സംഗീത കൃതജ്ഞത രേഖപ്പെടുത്തി കുട്ടികളെ വായനലോകത്തെത്തിക്കാൻ വായനവാരമായി ആചരിക്കാനും തീരുമാനിച്ചു.