30/10/22
തിരുവനന്തപുരം :പാറശാലയിലെ ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കാമുകി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകിയെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.ഇന്ന് രാവിലെ മുതൽ ഗ്രീഷ്മയും കുടുംബവും എസ്പി ഓഫീസില്‍ ഹാജരായത്. കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നുവെന്നാണ് ഗ്രീഷ്മ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്.
ഷാരോണ്‍ അവശനിലയില്‍ ആശുപത്രിയില്‍ കിടക്കുമ്പോഴും ഗ്രീഷ്മയെ തീരെ സംശയിച്ചിരുന്നില്ല. ഗ്രീഷ്മ തന്നെ വഞ്ചിക്കില്ലെന്ന ഉറപ്പാണ് ഷാരോണിനുണ്ടായിരുന്നത്. ഇരുവരും തമ്മിലുള്ള ചാറ്റ് ഹിസ്റ്ററി നേരത്തെ പുറത്ത് വന്നിരുന്നു. കഷായം കഴിച്ചതിന് ശേഷം കഷായത്തിന്റെ പേരെന്താണെന്ന് മരുന്ന് കടയില്‍ ചോദിക്കാന്‍ ഷാരോണ്‍ ഗ്രീഷ്മയോട് ആവശ്യപ്പെടുന്നുണ്ട്.
താന്‍ കുടിച്ചിരുന്ന കഷായത്തിന്റെ ബാക്കിയാണ് ഷാരോണ്‍ കുടിച്ചതെന്നും കഷായം കഴിച്ച് തീരേണ്ട അവസാന ദിവസമായിരുന്നുവെന്നും പറയുന്നത് ശബ്ദസന്ദേശത്തില്‍ കേള്‍ക്കാം. താന്‍ മറ്റൊന്നും നല്‍കിയിട്ടില്ലെന്നും അവനെ താന്‍ എന്തിനാണ് അപായപ്പെടുത്തുന്നതെന്നും ഗ്രീഷ്മ ചാറ്റില്‍ ചോദിക്കുന്നു. ‘സോറി ഇച്ചായാ ഞാനങ്ങനെ ചെയ്യുവോ?’ എന്ന് ഷാരോണിനോട് ഗ്രീഷ്മ ഒരു ഘട്ടത്തില്‍ ചോദിക്കുന്നുണ്ട്.
മാതാപിതാക്കളും മറ്റൊരു ബന്ധുവും പെണ്‍കുട്ടിക്കൊപ്പം ചോദ്യം ചെയ്യലിന് എത്തിയിരുന്നു. ഡിവൈഎസ്പി ജോണ്‍സണ്‍, എഎസ്പി സുല്‍ഫിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അധികസമയം ഗ്രീഷ്മക്ക് പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് ഓരോകാര്യങ്ങളും പെണ്‍കുട്ടി പൊലീസ് സംഘത്തോട് തുറന്നുപറയുകയായിരുന്നു.
ഈ മാസം 14നായിരുന്നു ഷാരോണ്‍ ഗ്രീഷ്മ നല്‍കിയ ജ്യൂസ് കുടിച്ചത്. ചികിത്സയിലായിരിക്കെ 25ന് മരണം സംഭവിക്കുകയായിരുന്നു. ആരോഗ്യനില വഷളായി വെന്റിലേറ്ററിലായിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ആന്തരികാവയവങ്ങള്‍ ദ്രവിച്ച് പോയതായാണ് ഷാരോണിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചത്. കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നുവെന്നാണ് ഗ്രീഷ്മ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്.
അതേസമയം കേസ് ആദ്യം അന്വേഷിച്ച പാറശാല പോലീസ് പെൺകുട്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.സ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. പക്ഷെ ഷാരോണിന്റെ ബന്ധുക്കൾ ശക്തമായ നിലപാട് സ്വീകരിച്ചതോടെ പ്രത്യേക പോലീസ് സംഘം അന്വേഷണം നടത്തുകയായിരുന്നു. ക്രൈം ബ്രാഞ്ച് 8മണിക്കൂർ നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.