30/10/22
തിരുവനന്തപുരം :പെണ്ണുകാണാൻ പോയ ദിവസം തന്നെ ഗ്രീഷ്മയുടെ പെരുമാറ്റത്തിൽ പന്തികേട് ഉണ്ടായിരുന്നതായി ഗ്രീഷ്മയുടെ പ്രതിശ്രുത വരന്റെ സുഹൃത്ത് . ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ ശേഷമാണ് പ്രതിശ്രുത വരന്റെ സുഹൃത്ത്ജനചിന്തയോട് പ്രതികരിച്ചത്.
ജനചിന്തയോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെ
“പെണ്ണുകാണാൻ പോയപ്പോൾ ഗ്രീഷ്മ താല്പര്യമില്ലാത്ത മട്ടിലാണ് പെരുമാറിയത്. അലസമായ പ്രതികരണത്തിൽ സംശയം തോന്നിയപ്പോൾ അവൻ ‘തനിക്ക് താല്പര്യമില്ലേ, മറ്റേതെങ്കിലും ബന്ധമുണ്ടോ എന്ന് തുറന്ന് ചോദിച്ചു.’അയ്യോ അങ്ങനെ ഒന്നുമില്ല.. എനിക്ക് പഠിത്തം മാത്രമാണ് ലക്ഷ്യം മറ്റ് ബന്ധങ്ങൾ ഒന്നുമില്ല ‘എന്ന് ഗ്രീഷ്മ മറുപടി നൽകിയതായി സുഹൃത്ത്പറഞ്ഞു. പഠനത്തിലെ മികവിന് ലഭിച്ച ട്രോഫികൾ അഭിമാനത്തോടെ കാണിക്കുകയും ചെയ്തു.
ഗ്രീഷ്മയുടെ പിതാവും മികച്ച നടനാണെന്നും സുഹൃത്ത് പറയുന്നു. പെണ്ണുകാണാലിന് ശേഷം ഗ്രീഷ്മയുടെ ഫോൺ നമ്പർ ചോദിച്ച പയ്യനോട് ‘ഫോണിൽ സംസാരമൊക്കെ വിവാഹത്തിന് ശേഷം മതി, ഞാൻ എന്റെ മകളെ അങ്ങനെയല്ല വളർത്തിയത്, വേണമെങ്കിൽ ഗ്രീഷ്മയുടെ അമ്മയുടെ നമ്പർ തരാം അതിൽ വിളിച്ചാൽ മതി ‘എന്നാണ് അദ്ദേഹം പറഞ്ഞത് . വിവാഹ നിശ്ചയദിവസംഗ്രീഷ്മയുമൊന്നിച്ചുള്ള ഫോട്ടോ എടുക്കുന്ന സമയത്ത് ‘ഒരുപാട് ഫോട്ടോ ഒന്നും എടുക്കേണ്ട…ഒന്നോ രണ്ടോ ഫോട്ടോ എടുത്താൽ മതിയെന്ന് ‘പറഞ്ഞതായും സുഹൃത്ത്പറയുന്നു.
ഷാരോണുമായുള്ള ബന്ധമൊന്നും ഗ്രീഷ്മ പ്രതിശ്രുത വരനോട് പറഞ്ഞിരുന്നില്ല . രണ്ട് ദിവസം മുൻപ് ചെറിയൊരു സൂചന നൽകി.ഇന്ന്ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ തന്നെ വിളിച്ച വിവരം വിളിച്ചു പറഞ്ഞിരുന്നു.’ഞാനൊരു തെറ്റും ചെയ്തിട്ടില്ല, ഇന്ന് എന്നെ ചോദ്യം ചെയ്തു കഴിയുമ്പോൾ ചേട്ടന് അത് ബോധ്യമാകും ‘എന്നാണ് അവസാനമായി ഗ്രീഷ്മ പറഞ്ഞത്.
നവംബർ മാസത്തിൽ വിവാഹത്തിനായി ഒരുങ്ങിയവന് വിവാഹം നടക്കാത്തതിൽ നഷ്ടബോധമൊന്നുമില്ല . ഷാരോണിന് എന്താണ് നൽകിയതെന്ന് നേരത്തെ ഗ്രീഷ്മ പറയേണ്ടതായിരുന്നു, എങ്കിൽ ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചേനെ എന്ന പരിഭവം മാത്രമേ അദ്ദേഹത്തിനുള്ളു.. രാജ്യത്തെ ജനങ്ങളുടെ ജീവൻ കാക്കുന്നവർക്ക്വേറെ എന്താണ് നഷ്ടം…