പത്തനംതിട്ട :ജില്ലയിലെ നിരണം ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. സിപിഎമ്മിലെ എം ജി രവിയെ പുതിയ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു.
നിരവധി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് പുറത്ത് പോയ മുൻ പ്രസിഡന്റ് കെ പി പുന്നൂസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് എത്തിയിരുന്നില്ല. ഇതിനൊപ്പം യുഡിഎഫിനെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്രരില്‍ ഒരാള്‍ കൂടി എല്‍ഡിഎഫിനെ പിന്തുണച്ചതോടെ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയായിരുന്നു.
നേരത്തെ കെ പി പുന്നൂസിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചിരുന്നു. 13 അംഗങ്ങളില്‍ എല്‍ഡിഎഫിലെ 6 അംഗങ്ങളും യുഡിഎഫിലെ ജോളി ഈപ്പനും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതിയായതിനെ തുടര്‍ കെ പി പുന്നൂസ് ഒളിവിലാണ്. നേരത്തേ 3 തവണ റിമാൻഡിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. ഈ സമയത്ത് പഞ്ചായത്തില്‍ എത്തിയിരുന്നില്ല. ബിലീവേഴ്സ് സഭാധ്യക്ഷൻ കെ പി യോഹന്നാന്റെ സഹോദരനും തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് ഹോസ്പിറ്റലിന്റെ ട്രസ്റ്റ് അംഗവുമാണ് കെ പി പൂന്നൂസ്.