17/4/23
പത്തനംതിട്ട :പത്തനംതിട്ടയിലെ യുഡിഫ് തമ്മിലടിയിൽ ടിസ്റ്റ്.യു ഡിഎഫ് ജില്ലാ ചെയര്‍മാന്‍ വിക്‌ടര്‍. ടി.തോമസ് സ്ഥാനം രാജിവച്ചു. അദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് സൂചനകള്‍. കേരളാ കോണ്‍ഗ്രസ് (ജോസഫ്) പത്തനംതിട്ട ജില്ലാ പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമാണ് വിക്‌ടര്‍ ടി.തോമസ്. ഈ സ്ഥാനങ്ങളും അദ്ദേഹം രാജിവച്ചു. സെറിഫെഡിന്റെ മുന്‍ ചെയര്‍മാനായിരുന്നു വിക്‌ടര്‍ ടി.തോമസ്.
രണ്ട് തവണ തിരുവല്ല സീറ്റില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും അദ്ദേഹത്തിന് വിജയിക്കാനായിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരുവല്ല സീറ്റിനായി അദ്ദേഹം ശ്രമിച്ചെങ്കിലും നല്‍കിയിരുന്നില്ല. ഇതില്‍ അതൃപ്‌തനായിരുന്നു വിക്‌ടര്‍ ടി.തോമസ്.
സംസ്ഥാനത്ത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ക്രിസ്‌ത്യന്‍ വിഭാഗവുമായി അടുക്കാന്‍ ബിജെപി ശ്രമിക്കുകയാണ്. ഇതിനിടെയാണ് പത്തനംതിട്ട യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്.