കാറും, ബസും കൂട്ടിയിടിച്ച് ഒരുകുടുംബത്തിലെ നാലുപേർ മരണപെട്ടു1 min read

പത്തനംതിട്ട :അയ്യപ്പതീർത്ഥാടകർ സഞ്ചരിച്ച ബസിൽ കാർ ഇടിച്ചുകയറി ഒരു കുടുംബത്തിലെ നാലുപേർ മരണപെട്ടു.

കാർ യാത്രക്കാരായ മല്ലശ്ശേരി സ്വദേശികളായ അനു, അനുവിന്റെ പിതാവ് ബിജു പി ജോർജ്, ഭർത്താവ് നിഖില്‍, നിഖിലിന്റെ പിതാവ് മത്തായി ഈപ്പൻ എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. നവദമ്ബതികളായ അനുവും നിഖിലും മധുവിധു ആഘോഷത്തിനായി മലേഷ്യയിലേക്ക് പോയിരുന്നു. ഇവരെ വിമാനത്താവളത്തിലെത്തി കൂട്ടി കൊണ്ട് വരുന്നതിനിടയിലാണ് കാർ അപകടത്തില്‍ പെട്ടത്. അഗ്നിരക്ഷാസേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങള്‍ തന്നെയാണ് മരിച്ചത്.

അനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്. നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *