പത്തനംതിട്ട :വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് 4പേർക്ക് പരിക്ക്. വീട് പൂർണമായും തകർന്നു.അപകടത്തില്‍ പരിക്കേറ്റ 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷ് ,ദീപ, മീനാക്ഷി, മീര എന്നിവരാണ് ആശുപത്രിയിൽ ഉള്ളത്.
എംസി റോഡില്‍ കാലിത്തീറ്റയുമായി വന്ന ലോറിയാണ് വീടിന് മുകളിലേക്ക് വീണത്. കൂരബാല പത്തിയില്‍ പിടിയില്‍ ആശാൻ തുണ്ടില്‍ കിഴക്കേതില്‍ ഗൗരിയുടെ വീടിൻ്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.
ഇന്ന് രാവിലെ 5.45 ആണ് അപകടം നടന്നത്. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു. തിരുവനന്തപുരം ഭാഗത്തേക്ക് കാലിത്തീറ്റയുമായി പോയ ലോറി ആണിത്.