തിരുവനന്തപുരം: പാറ്റൂർ റസിഡൻ്റ്സ് അസോസിയേഷൻ്റെ 30-ാം വാർഷികാഘോഷം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിയ കെ.ജയകുമാറിനെ ആദരിക്കുന്ന ചന്ദനലേപിതം ജയകുമാരം എന്ന പരിപാടിയും സംഘടിപ്പിച്ചു. പ്രസിഡൻ്റ് ബാബു ജേക്കബിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു, ബിജെപി സംസ്ഥാന വക്താവ് ജെ.ആർ.പത്മകുമാർ, പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീൺ, മുൻ ഇന്ത്യൻ ഫുട്ബാൾ താരം മാത്യു വർഗീസ്, ഗായകൻ പന്തളം ബാലൻ, സൊലേസിൻ്റെ ജില്ലാ ജോയിൻ്റ് കൺവീനർ മിനി വി.നായർ എന്നിവർ സംസാരിച്ചു.
പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ, ഭാരവാഹികളായ കെ.കെ.സുധൻ, ഷീല വിജയ് എന്നിവർ സന്നിഹിതരായിരുന്നു.
സംഘാടക സമിതി ചെയർമാൻ വി.മാധവൻ സ്വാഗതവും ട്രഷറർ ഡോ.ടി.സുരേഷ് നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ അവാർഡുകളും സ്കോളർഷിപ്പുകളും വിതരണം ചെയ്തു. കലാപരിപാടികളും മെഗാ നറുക്കെടുപ്പും ഉണ്ടായിരുന്നു.