23/9/22
തിരുവനന്തപുരം :നേതാക്കളെ NIA അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമം. സംസ്ഥാനത്തെ പലയിടങ്ങളിലും കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലെറുണ്ടായി.കോഴിക്കോട് മൂന്നിടത്ത് ബസുകൾക്ക് ന്നേരെ കല്ലെറുണ്ടായി. തിരുവനന്തപുരം അട്ടക്കുളങ്ങര, കാസറഗോഡ് കുമ്പള, തൃശ്ശൂർ വടക്കാഞ്ചേരി, തുടങ്ങിയ ഇടങ്ങളിൽ കല്ലെറുണ്ടായി.
തിരുവനന്തപുരം കുമരി ചന്തയിൽ സ്വകാര്യ വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായി. ഓട്ടോയും, കാറും തകർത്തു.
അതിനിടെ അറസ്റ്റിലായ നേതാക്കളെ NIA വിശദമായി ചോദ്യം ചെയ്യുന്നു.പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസുകളും കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. ഗള്‍ഫ് നാടുകളിലേക്ക് നേതാക്കള്‍ നടത്തുന്ന നിരന്തര യാത്രയും സംഘടനയ്ക്കു ലഭിച്ച വന്‍തോതിലുള്ള സംഭാവനകളുമെല്ലാം എന്‍ഫോഴ്സ്മെന്റും ആദായനികുതിവകുപ്പും വിശദമായി പരിശോധിക്കുന്നുണ്ട്.
മുസ്ലിം സമുദായത്തിന്റെ സാമൂഹ്യ, സാമ്പത്തിക,രാഷ്ട്രീയ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് ദേശീയ തലത്തിലുള്ള ഒരു സംഘടനയെന്നായിരുന്നു നേതാക്കളുടെ വിശദീകരണം.
മഞ്ചേരിയിലെ ആദ്യ യോഗത്തിനുശേഷം കേരളം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ട് (എന്‍ഡിഎഫ്) തമിഴ്നാട്ടിലെ മനിത നീതി പസരായി, കര്‍ണാടകയിലെ ഫോറം ഫോര്‍ ഡിഗ്നിറ്റി എന്നീ സംഘടനകള്‍ ബംഗളൂരുവില്‍ യോഗം ചേര്‍ന്ന് ലയനം പ്രഖ്യാപിച്ചു. പോപ്പുലര്‍ ഫണ്ട് ഓഫ് ഇന്ത്യ എന്ന പേരില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുകയുമായിരുന്നു.
തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും യുപിയിലും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ പോപ്പുലര്‍ ഫ്രണ്ടില്‍ ലയിക്കുകയും ചെയ്തു. രാഷ്ട്രീയ വിഭാഗമായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) വിദ്യാര്‍ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട്, സ്ത്രീകള്‍ക്കായുള്ള നാഷണല്‍ വുമന്‍സ് ഫ്രണ്ട്, സന്നദ്ധസംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന് എന്നിവയ്ക്കൊപ്പം താത്വിക വിശദീകരണങ്ങള്‍ക്കായി എംപവര്‍ ഇന്ത്യ ഫൗണ്ടേഷനും ഇപ്പോള്‍ സംഘടനയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നു.
സാമുദായിക ഉന്നമനമാണ് ലക്ഷ്യമെന്നു വാദിക്കുന്പോഴും ഒട്ടേറെ വിവാദസംഭവങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യമുണ്ടായിരുന്നു. പ്രവാചകനിന്ദയുടെ പേരില്‍ തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈ വെട്ടിയ കേസ്, കേരളത്തില്‍ ഏറെ ചര്‍ച്ചാവിഷയമായ ലൗ ജിഹാദ്, പൗരത്വഭേതഗതിക്കെതിരേ നടന്ന പ്രക്ഷോഭങ്ങള്‍, ഐഎസിനുവേണ്ടി അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കും യുവജനങ്ങളെ കടത്തിയത് ഉള്‍പ്പെടെയാണിത്.
എതിര്‍ശബ്ദങ്ങളെ അന്വേഷണ ഏജന്‍സികളെക്കൊണ്ട് നിശബ്ദരാക്കാനുള്ള ഫാസിസ്റ്റ് നീക്കമെന്നാണ് പരിശോധനയെ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം വിശദീകരിക്കുന്നത്. രാജ്യത്ത് പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയുടെ ഉന്നമനമാണു ലക്ഷ്യമെന്നും അവര്‍ പറയുന്നു.