സർക്കാർ ജീവനക്കാർ ജനപക്ഷത്തായിരിക്കണം ,ഒരു വിഭാഗം അഴിമതിനടത്താൻ മാത്രം ഇറങ്ങുന്നവരെന്നും മുഖ്യമന്ത്രി1 min read

25/5/23

തിരുവനന്തപുരം:പാലക്കയത്ത് കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറില്‍ നിന്ന് ലക്ഷങ്ങള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി.എങ്ങനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് എടുത്തവരുണ്ട്.ഒരാള്‍ വ്യാപകമായി അഴിമതി നടത്തുകയാണ്.വഴിവിട്ട എല്ലാ കാര്യങ്ങളും ചെയ്യുകയാണ്.ഇത്തരമൊരു ജീവിതം ഈ മഹാൻ നയിക്കുമ്പോള്‍ ഓഫീസിലെ മറ്റുള്ളവര്‍ക്ക് ഒന്നുമറിയില്ല എന്ന് പറയാനാകുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.ഒരു വിഭാഗം ഇത്തരം അഴിമതിയുടെ രുചി അറിഞ്ഞവരാണ്.അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന നിലപാടാണ് സര്‍ക്കാരിന്.ജനപക്ഷത്തായിരിക്കണം സര്‍ക്കാര്‍ ജീവനക്കാര്‍.അഴിമതി തടത്തി രക്ഷപ്പെട്ട് എല്ലാ കാലവും നടക്കാനാകില്ല.അപചയം പൊതുവില്‍ അപമാനകരമാണ്.സംസ്ഥാനത്തെ പൊതുവായ രീതി സ്വീകരിച്ച്‌ ഉദ്യോഗസ്ഥര്‍ മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *