പനിയും, ആരോഗ്യ പ്രശ്നങ്ങളും, മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചു1 min read

22/6/23

തിരുവനന്തപുരം :പനിയും, ശാരീരിക അസ്വസ്ഥതയും മൂലം 5 ദിവസത്തെ മുഖ്യമന്ത്രി യുടെ ഔദ്യോഗിക -പൊതു പരിപാടികൾ മാറ്റി വച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. പന്ത്രണ്ട് ദിവസത്തെ വിദേശ സന്ദര്‍ശനത്തിനുശേഷം കഴിഞ്ഞദിവസം മടങ്ങിയെത്തിയ അദ്ദേഹം ഇപ്പോള്‍ വിശ്രമത്തിലാണ്. അതിനാല്‍ ഇന്നലത്തെ മന്ത്രിസഭാ യോഗവും ഓണ്‍ലൈനായാണ് ചേര്‍ന്നത്.

ഈ മാസം വിരമിക്കുന്ന ചീഫ് സെക്രട്ടറി വി പി ജോയിക്കും, പൊലീസ് മേധാവി അനില്‍കാന്തിനും പകരക്കാര്‍ ആരാണെന്ന് ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും അത് ഉണ്ടായില്ല. അടുത്ത മന്ത്രിസഭാ യോഗത്തിലാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *