14/6/22
തിരുവനന്തപുരം: തലസ്‌ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. തിരുവനന്തപുരം വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയിലെ പരിപാടിയിലാണ് വിലക്ക് ഏർപ്പെടുത്തിയത്.
പാര്‍ട്ടി പരിപാടിയായതിനാല്‍ പ്രവേശനമില്ലെന്നാണ് അക്കാദമി അധികൃതര്‍ അറിയിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പരിപാടി മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതനുസരിച്ച് എത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ ഗേറ്റിന് പുറത്ത് പോലീസ് തടയുകയായിരുന്നു.
പരിപാടി നടക്കുന്ന ഹാളിന് പുറത്തായി പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വലിയ പോലീസ് സന്നാഹമാണ് സജ്‌ജമാക്കിയിട്ടുള്ളത്.