പ്ലാമൂട്ശ്രീരാമകൃഷ്ണ സാംസ്കാരിക ഉത്സവം ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അധ്യക്ഷൻ മുക്കംപാലമൂട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു1 min read

തിരുവനന്തപുരം : പോത്തൻകോട് പ്ലാമൂട്ശ്രീരാമകൃഷ്ണ സാംസ്കാരിക ഉത്സവം ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അധ്യക്ഷൻ മുക്കംപാലമൂട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ സാംസ്കാരിക മൂല്യങ്ങൾക്ക് സനാതന ധർമ്മത്തിനും ഉത്തമ മാതൃകയാണ് മര്യാതമനായ ശ്രീരാമചന്ദ്ര പ്രഭു സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുക്കംപാലമൂട് രാധാകൃഷ്ണൻ സംസാരിച്ചു. ഭാരതം സനാതനത്തിനും ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന അർത്ഥവാക്യം ലോകത്തിലെ എല്ലാ രാഷ്ട്രങ്ങൾക്കും സുഖം വരട്ടെയെന്നുമാണ് അർത്ഥവാക്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. ലോക രാഷ്ട്രമുമ്പിൽ ഭാരതം വളരെയധികം മുന്നോട്ട് പോയികൊണ്ടിയിരിക്കുവെന്നും. അതുകൊണ്ട് ഭാരതത്തിൻ്റെ പൗരാണി മൂല്യങ്ങൾക്ക് പ്രാധാന്യം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ സാംസ്കാരിക പ്രഭാഷൻ , ദേശീയ പുരസ്കാര ജേതാവ് യുവരാജ് ഗോകുൽ, ക്ഷേത്ര പ്രസിഡന്റ് ബിനുകുമാർ, ഉത്സവകമ്മിറ്റി കൺവീനർ അനിൽകുമാർ , രാഷ്ട്രീയ സ്വയംസേവകസംഘം ജില്ലാ കാര്യകാരി സദസ്യൻ എസ്. വിജയകുമാർ , പോത്തൻകോട് ബ്ലോക്ക് മെമ്പർ മലയിൽക്കോണം സുനിൽ, പ്ലാമൂട് വാർഡ് മെമ്പർ. എൽ. അനിതകുമാരി , മേലേവിള വാർഡ് മെമ്പർ ആർ ജയചന്ദ്രൻ , ക്ഷേത്ര ജോയിൻ്റ് സെക്രട്ടറി എ. രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *