പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം1 min read

 

തിരുവനന്തപുരം :പട്ടികവർഗ വികസന വകുപ്പിന്റെ ഞാറനീലി ഡോ.അംബേദ്കർ വിദ്യാനികേതന്റെ സി.ബി.എസ്.ഇ സ്‌കൂളിൽ 2024-25 അധ്യയനവർഷത്തെ പ്ലസ് വൺ സയൻസ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂൾ ഓഫീസ്, പട്ടികവർഗ വികസന വകുപ്പ് പ്രോജക്ട് ഓഫീസുകൾ, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുകൾ, മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ, ട്രൈബൽ എക്‌സറ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും https://dravncbse.org/ എന്ന വെബ്‌സൈറ്റിലും അപേക്ഷ ലഭ്യമാണ്. ജാതി, വരുമാനം, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ജൂൺ അഞ്ച് വൈകിട്ട് അഞ്ചിന് മുൻപായി സ്‌കൂൾ ഓഫീസിൽ സമർപ്പിക്കണമെന്ന് മാനേജർ അറിയിച്ചു. വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ അധികരിക്കാൻ പാടില്ല. വിദ്യാഭ്യാസം പൂർണമായും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9495243488, 9495375636

Leave a Reply

Your email address will not be published. Required fields are marked *