പ്ലസ് ടു, VHSE പരീക്ഷ ഫലം പ്രഖ്യാപിച്ചു1 min read

25/5/2023

തിരുവനന്തപുരം :ഈ വർഷത്തെ +2പരീക്ഷ ഫലം പ്രഖ്യാപിച്ചു.82.95%മാണ് വിജയം.

പരീക്ഷ എഴുതിയവരില്‍ 3,120,05 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 33,915 പേര്‍ക്ക് ഫുള്‍ എ പ്ലസ്‌ ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ കുറവാണിത്. ഏറ്റവും കൂടുതല്‍ എ എപ്ലസ് മലപ്പുറം ജില്ലയിലാണ്. 4897 പേര്‍ മലപ്പുറത്ത് എ എപ്ലസ് നേടി.

റെഗുലര്‍ വിഭാഗത്തില്‍ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 3,12,005 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. സേ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂണ്‍ 21 മുതല്‍ നടക്കും. നാല് മണി മുതല്‍ വെബ്സൈറ്റിലും മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലും ഫലമറിയാം. എന്നാല്‍ ഇത്തവണ വിജയശതമാനം 0.92% കുറഞ്ഞു. സയൻസ് ഗ്രൂപ്പില്‍ 87.31% വിജയം നേടി. ഹുമാനിട്ടീസ് – 71.93% വും കൊമേഴ്സ് – 82.75% വും വിജയം നേടി. സ‍ര്‍ക്കാര്‍ സ്കൂള്‍ – 79.19% വിജയം സ്വന്തമാക്കി. എയ്ഡഡ് സ്കൂളുകള്‍ 86.31% വിജയവും ആണ്‍ എയ്ഡഡ് സ്കൂളുകള്‍ – 82.70% വിജയവും സ്പെഷല്‍ സ്കൂളുകള്‍ 99.32% വിജയവും കരസ്ഥമാക്കി.

33,915 കുട്ടികള്‍ എല്ലാ വിഷയങ്ങളും എ പ്ലസ് നേടി. 75.30% ശതമാനം കുട്ടികള്‍ ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ വിജയിച്ചു. 98 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിജയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കലാമണ്ഡലത്തിലെ വിജയശതമാനം- 89.06% ആണ്. രണ്ട് പേ‍ര്‍ക്ക് മുഴുവൻ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. വിജയശതമാനം ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയില്‍. 87.55 ശതമാനമാണ് വിജയം. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. 76.59 ശതമാനം. 77 സ്കൂളുകളില്‍ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാ‍ര്‍ത്ഥികളും വിജയിച്ചു. എട്ട് സ‍ര്‍ക്കാര്‍ സ്കൂളുകളും 25 എയ്ഡഡ് സ്കൂളുകളും 12 സ്പെഷ്യല്‍ സ്കൂളുകളും നൂറ് ശതമാനം വിജയം നേടി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ ജില്ല മലപ്പുറമാണ്. 60,380 പേരാണ് പരീക്ഷയെഴുതിയത്. കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ ജില്ല വയനാടാണ്. ഏറ്റവും കൂടുതല്‍, എല്ലാ വിജയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച ജില്ലയും മലപ്പുറമാണ്. 4597 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ മുഴുവൻ എ പ്ലസ് ലഭിച്ചു. പട്ടം സെന്റ് മേരീസ് സ്കൂളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ പാസായി, 715 പേര്‍.

 

Leave a Reply

Your email address will not be published. Required fields are marked *