തിരുവനന്തപുരം: നഗരത്തില്‍ കാല്‍നടക്കാര്‍ക്കും ഗതാഗതത്തിനും ബുദ്ധിമുട്ടാകുന്ന അനധികൃത പാര്‍ക്കിംഗ് തടയാന്‍ നടപടിയുമായി പോലീസ് രംഗത്ത്.
സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജുവാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ അനധികൃത പാര്‍ക്കിംഗ് ശ്രദ്ധയില്‍പ്പെട്ടാല്‍ കാറുകളുടെയും ബൈക്കുകളുടെയും വീലുകള്‍ ലോക്ക് ചെയ്യും. ദീര്‍ഘ സമയമായി അനധികൃത പാര്ക്കിങ്ങാണെങ്കില് വാഹനം നീക്കം ചെയ്യുകയുംചെയ്യും . വാഹന ഉടമകള്‍ക്കെതിരെ നിയമ നടപടിയുമുണ്ടാകുമെന്നും സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.