ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന പോലീസ് വാഹനങ്ങള്‍ക്കെതിരെ നടപടി വേണമെന്നുള്ള ആവശ്യം ; വിഷയം ഗൗരവതരമായി പരിശോധിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം; ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള നീക്കത്തിലേക്ക്1 min read

തിരുവനന്തപുരം: എഐ ക്യാമറയില്‍ കുടുങ്ങുന്ന ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന പോലീസ് വാഹനങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം.

തുടര്‍ച്ചയായി നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും. വിഷയം ഗൗരവമായി പരിശോധിക്കണമെന്ന് ഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പോലീസിന്റെ വകയായി സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് ഉള്‍പ്പെടെ നിരവധി ഗതാഗത നിയമലംഘനങ്ങളാണ് ക്യാമറ കണ്ടെത്തിയിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. സംസ്ഥാന പോലീസിനാണ് പോലീസ് വാഹനങ്ങളുടെ ഉടമസ്ഥാവകാശം. നിയമ ലംഘനങ്ങള്‍ കൂടിയതോടെ വിഷയം ഗൗരവമായി പരിഗണിക്കാൻ ഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ക്യാമറ പിഴ ഈടാക്കുന്നത് ആവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനെ കുറിച്ചാണ് ആലോചന. അടിയന്തരഘട്ടങ്ങളില്‍ പോലീസിന് എഐ ക്യാമറകള്‍ ബാധകമല്ലെങ്കിലും മറ്റ് സമയങ്ങളില്‍ നിയമം പാലിക്ക തന്നെ വേണം. പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ പോലീസിനെ കുറിച്ച്‌ അവമതിപ്പ് ഉണ്ടാക്കുന്നതിന് കാരണമാകും എന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ യൂണിറ്റ് മേധാവിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *