തിരുവനന്തപുരം: കുന്നുകുഴി വാര്‍ഡില്‍ ഉള്‍പ്പെട്ട പൂച്ചെടിവിള കോളനി റസിഡന്റ്‌സ് അസോസിയേഷന്‍ നിലവാരത്തില്‍ ഉയര്‍ന്നെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ പൂര്‍ണ്ണമായിട്ടില്ല. സ്വിവറേജ് സംവിധാനം, സ്ട്രീറ്റ് ലൈറ്റ്,റോഡുകള്‍, വെള്ളപ്പൊക്ക ഭീഷണി എന്നിവ നാളിതുവരെയായി പ്രശ്‌നം തന്നെയാണ്.
പ്രസിഡന്റ് മോനി ശേഖര്‍,
നിര്‍ദ്ദനരായ 7 കുടുംബക്കാര്‍ക്ക് ഇതുവരെ പട്ടം വില്ലേജില്‍ നിന്നും പട്ടയം
കിട്ടിയിട്ടില്ല. സര്‍ക്കാരിനോടും തദ്ദേശ സ്വയംഭരം വകുപ്പിനോടും ജനപ്രതിനിധികളോടും ആവശ്യപ്പെട്ടിട്ടും പ്രൈമറി ഹെല്‍ത്ത് സെന്ററോ കമ്മ്യൂണിറ്റി ഹാളോ
അനുവദിച്ച് കിട്ടിയിട്ടില്ല.
തൊട്ടടുത്ത എസ്.സി.എസ്.ടി. പ്രീമെട്രിക് ഹോസ്റ്റല്‍, ഗവ. എന്‍.ജി.ഒ.
ക്വാര്‍ട്ടേഴ്‌സ് നേതാജി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വരുന്ന കപ്പാസിറ്റി കുറഞ്ഞ ഡ്രെയിനേജ് ലൈന്‍ പൂച്ചെടിവിള റസിഡന്റ്‌സ് അസോസിയേഷന്‍ ഏര്യയില്‍ക്കൂടി കടത്തിവിട്ട് പ്ലാമൂട് പി.ഡബ്ല്യു.ഡി.കന്റോണ്‍മെന്റ് സെക്ഷന്‍ റോഡില്‍ കണക്റ്റ്
ചെയ്തിരിക്കുന്നു. ഇത് പലപ്പോഴും പൊട്ടി റസിഡന്‍ഷ്യയില്‍ ഏര്യയില്‍ ജനജീവിതം ദുഃസ്സഹമാകുന്ന രീതിയില്‍ ഒഴുകുന്നു. സ്വിവറേജ് ഡിവിഷനോ, നഗരസഭയോ ഫണ്ട് അനുവദിച്ച് ലൈനിന്റെ വ്യാപ്തി കൂട്ടാന്‍ തയ്യാറായിട്ടില്ല. പലതവണ
നിവേദനങ്ങള്‍ അസോസിയേഷന്‍ നല്‍കിയതാണ്.
കൂടാതെ പി.ഡബ്ല്യൂ.റോഡ് സബ് ഡിവിഷന്റെ കന്റോണ്‍മെന്റ് സെക്ഷനില്‍പ്പെട്ട പി.ഡബ്ല്യു.ഡി. തേക്കുമൂട് റോഡിലെ അശാസ്ത്രീയമായ ഓട നിര്‍മ്മാണം
“തുടക്കമുണ്ട്….. ഒടുക്കമില്ലാ” എന്ന അവസ്ഥയില്‍ നിര്‍മ്മിച്ചത് കാരണം എല്ലാ
മഴയത്തും പൂച്ചെടിവിള റസിഡന്റ്‌സ് അസോസിയേഷനിലെ 102 കുടുംബങ്ങള്‍
വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. 1.75 കോടി രൂപ ചിലവഴിച്ചാണ്
ടി ഓട നിര്‍മ്മിച്ചിരിക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞു.
സെക്രട്ടറി പ്രദീപ്
ഇത്രയും ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെയും ജനപ്രതിനിധികളുടെയും മുന്നില്‍ പി.ആര്‍.എ. പ്രതിഷേധ പരിപാടികള്‍
നടത്താന്‍ പോകുന്നതായും പ്രസിഡന്റ് മോനി ശേഖര്‍, സെക്രട്ടറി പ്രദീപ് എന്നിവർ അറിയിച്ചു