പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ ksrtc ബസിലിടിച്ച് നാലു പേർക്ക് പരിക്ക്.1 min read

തിരുവനന്തപുരം:പൂജപ്പുര-ജഗതി റോഡിൽ നിയന്ത്രണം വിട്ട കാർ ksrtc ബസിലിടിച്ച് നാല് പേർക്ക് പരിക്ക്.

കാർ യാത്രക്കാരായ 2പേർക്കും, ബൈക്ക് യാത്രികനായ ഒരാൾക്കും, ബസ് യാത്രക്കാരിൽ ഒരാൾക്കും ഉൾപ്പെടെ 4പേർക്കാണ് പരിക്ക്.. കാറിൽ ഉണ്ടായിരുന്ന ഡ്രൈവറും, സഹയാത്രക്കാരനും  മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു

വെള്ളറടഫാസ്റ്റ് ബസ് ജഗതി പാലം കഴിഞ്ഞ് പൂജപ്പുര എത്തുന്നതിനു മുൻപാണ് അപകടം സംഭവിച്ചത്. യാത്രക്കാരുമായി വന്ന ബസിൽ പൂജപ്പുയിൽ നിന്നും ജഗതയിലേക്ക് അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് യാത്ര ക്കാരനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് വലതുവശത്തേക്ക് പാഞ്ഞുകയറി ബസിൽ ഇരിക്കുകയായിരുന്നു വെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *