29/9/22
തിരുവനന്തപുരം :പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം സംഘടനയുടെ ഓഫീസുകൾ റൈഡ് ചെയ്യുന്ന നടപടികൾക്ക് ഇന്ന് തുടക്കം.
കേന്ദ്ര വിജ്ഞാപനവും തുടര്‍ നിര്‍ദേശങ്ങളും ഇന്നലെ സര്‍ക്കാരിന് ലഭിച്ചിരുന്നുവെങ്കിലും ഉത്തരവിറങ്ങിയില്ല.
ഉത്തരവിനായുള്ള ഫയല്‍ ഇന്നലെ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയുടെ അനുമതിക്ക് നല്‍കിയിരുന്നു. വകുപ്പ് അധ്യക്ഷന്‍മാരുടെ യോഗത്തില്‍ പങ്കെടുത്തിരുന്നതിനാന്‍ മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടിരുന്നില്ല.
ഉത്തരവ് പുറത്തിറങ്ങാത്തതിനാല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകള്‍ സീല്‍ ചെയ്യുന്നതടക്കമുളള തുടര്‍ നടപടികള്‍ ആരംഭിക്കാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയാല്‍ പൊലീസ് നടപടികള്‍ സംബന്ധിച്ച് ഡിജിപി സര്‍ക്കുലര്‍ ഇറക്കും. ശേഷം നടപടി ക്രമങ്ങള്‍ക്കായി ഡിജിപിയുടെ സര്‍ക്കുലര്‍ ഉണ്ടാകും. പൊലീസ് നടപടികള്‍ ഇന്നലെ തന്നെ തുടങ്ങിയിരുന്നു.
പിഎഫ്‌ഐ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികളാണ് ഇന്നലെ തുടങ്ങിയത്. ഇതിനായി പോപ്പുലര്‍ ഫ്രണ്ടിന്റെയും പ്രധാന നേതാക്കളുടെയും അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. പൊലീസ് ഇന്ന് ബാങ്കുകള്‍ക്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കും. ലോക്കല്‍ ഓഫീസുകള്‍ പൂട്ടാനുള്ള നടപടി ക്രമങ്ങളും ഇന്നുണ്ടാകും. നിലവില്‍ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നമില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍.