ആദിപരാശക്തി പൗർണ്ണമിക്കാവിലെ മണ്ണിൽ1 min read

 

തിരുവനന്തപുരം:ഒറ്റക്കൽ മാർബിളിൽ കൊത്തിയ ആദിപരാശക്തിയുടെ വിഗ്രഹം രാജസ്ഥാനിൽ നിന്ന് പൗർണ്ണമിക്കാവിൽ ഭക്തർ ഭക്തിയുടെ നിറവിൽ സ്വീകരിച്ചതോടെ പൗർണ്ണമിക്കാവ് ഒരിക്കൽ കൂടി ചരിത്രം സൃഷ്ടിച്ചു..പൗർണ്ണമിക്കാവിൽ നടന്ന കഴിഞ്ഞ മഹാകാളികാ യാഗത്തിലാണ്
23അടി ഉയരമുള്ള ആദിപരാശക്തിയുടെ വിഗ്രഹത്തിന്റെ നിർമ്മാണം ആരംഭിച്ചത്.
ആദിപരാശക്തിയുടെ വിഗ്രഹത്തിന്റെ പ്രതിഷ്ഠ കഴിഞ്ഞാൽ വീണ്ടും മഹാകാളികാ യാഗം നടക്കും.

അയോദ്ധ്യാധിപനായിരുന്ന ശ്രീരാമന്റെ ഇരുപത്തി ഒന്നാമത്തെ തലമുറയിലെ ശിഘ്രരാജാവ്
അയ്യായിരം വർഷങ്ങൾക്കു മുമ്പ് ഉടവാൾ വെച്ച് പൂജിച്ചതാണ് ഇന്നത്തെ പൗർണ്ണമിക്കാവ്.
പിന്നീട് ആയ് രാജാക്കൻമാരുടെ കുലദേവതയായി മാറി.
ആദിപരാശക്തിയുടെ വിഗ്രഹ പ്രതിഷ്ഠയോടെ പൗർണ്ണമിക്കാവ് പഴയ പ്രതാപത്തിലേക്ക് പോകുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് വന്ന വിഗ്രഹങ്ങളെ സ്വീകരിക്കാൻ ക്ഷേത്രം മഠാധിപതി സിൻഹാ ഗായത്രി,മുഖ്യകാര്യദർശി എം.എസ് ഭുവനചന്ദ്രൻ,ക്ഷേത്രം ട്രസ്റ്റികളായ പള്ളിയറ ശശി,കിളിമാനൂർ അജിത്,ശങ്കർ റാം,വെള്ളാർ സന്തോഷ്,അനന്തപുരി മണികണ്ഠൻ,വെങ്ങാനൂർ സതീഷ്,വെങ്ങാനൂർ വാർഡ് മെമ്പർ മിനി,പൗർണ്ണമിക്കാവ് ജയകുമാർ തുടങ്ങിയവർ കാർമ്മികത്വം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *