തിരുവനന്തപുരം :അഖിലകേരള വിശ്വകർമ മഹാസഭയുടെ പ്രസിഡന്‍റ് പി.ആർ ദേവദാസിന്‍റെ നിര്യാണത്തിൽ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അനുശോചനം രേഖപ്പെടുത്തി.
മൂന്ന് പതിറ്റാണ്ട് കാലം വിശ്വകർമജരുടെ സംഘടനയ്ക്ക് നേതൃത്വം നൽകിയ പി.ആർ ദേവദാസിന്‍റെ വിയോഗം സമുദായത്തിനും സമൂഹത്തിനും വലിയ നഷ്ടമെന്ന് വി.മുരളീധരൻ അനുശോചനകുറിപ്പിൽ പറഞ്ഞു.
ശബരിമല ആചാര സംരക്ഷണത്തിലുൾപ്പെടെ അദ്ദേഹം കൈക്കൊണ്ട നിലപാടുകൾ വിസ്മരിക്കാനാകില്ല.
കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുന്നതായും കേന്ദ്രമന്ത്രി അറിയിച്ചു.