ന്യൂഡല്‍ഹി:പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി യശ്വന്ത് സിന്‍ഹയെ പ്രഖ്യാപിച്ചു. ജയറാം രമേശ് ആണ് പ്രഖ്യാപനം നടത്തിയത്.17പാർട്ടികൾ സംയുക്തമായാണ് സ്ഥാനാർഥിയെ തീരുമാനിച്ചതെന്ന് ജയറാം രമേശ് പറഞ്ഞു.രാഷ്ട്രപതി സ്ഥാനാർഥി യാകാൻ യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു.
അതിനിടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ബിജെപി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ വെങ്കയ്യ നായിഡുവിന്റെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി യശ്വന്ത് സിന്‍ഹയെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്ബിജെപി നീക്കം സജീവമാക്കിയത്.
ശരദ് പവാര്‍, ഫാറൂഖ് അബ്ദുള്ള, ഗോപാല്‍കൃഷ്ണ ഗാന്ധി തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ത്തികൊണ്ടുവന്നിരുന്നെങ്കിലും മൂവരും സ്വയം പിന്മാറുകയായിരുന്നു. ഒടുവിലാണ് നറുക്ക് യശ്വന്ത് സിൻഹക്ക് വീഴുന്നത്.