തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേര്‍ണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ കോഴ്സിന് അപേക്ഷിക്കാനുള്ള യോഗ്യത സര്‍വകലാശാല ബിരുദമാണ്. 50,000 രൂപയാണ് കോഴ്സ് ഫീസ് . അവസാന വര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 28. പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ ഫോം www.trivandrumpressclub.com വെബ്സൈറ്റില്‍ ലഭ്യമാണ്. നേരിട്ടും ലഭിക്കും. അപേക്ഷയോടൊപ്പം 1000 രൂപ അപേക്ഷാ ഫീസ് പ്രസ് ക്ലബിന്റെ അക്കൗണ്ടില്‍ അടച്ചതിന്റെ കൗണ്ടര്‍ഫോയില്‍ കൂടി ഉള്‍പ്പെടുത്തണം.
അപേക്ഷകള്‍ അയക്കേണ്ട ഇ-മെയില്‍ : ijtrivandrum@gmail.com
അവസാന തീയതി : ജൂണ്‍ 30.
വിശദവിവരങ്ങള്‍ക്ക് : 9847949769, 0471-2330380
ഇ- മെയില്‍ : ijtrivandrum@gmail.com
*കണ്ടന്‍സ്ഡ് ജേര്‍ണലിസം കോഴ്സ്*
പ്രായപരിധിയില്ലാതെ മാധ്യമപ്രവര്‍ത്തനം പഠിക്കാന്‍ നടത്തുന്ന ആറു മാസത്തെ കണ്ടന്‍സ്ഡ് ജേര്‍ണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്സില്‍ പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത ബിരുദമാണ്. കോഴ്സ് ഫീസ് 40,000 രൂപ . ഈവെനിംഗ് കോഴ്സാണ്. ക്ലാസ് സമയം വൈകിട്ട് 6.00 മുതല്‍ 7.30 വരെ.അപേക്ഷ ഫോം www.trivandrumpressclub.com വെബ്സൈറ്റില്‍ ലഭ്യമാണ്. നേരിട്ടും ലഭിക്കും. അപേക്ഷയോടൊപ്പം 1000 രൂപ അപേക്ഷാ ഫീസ് പ്രസ് ക്ലബിന്റെ അക്കൗണ്ടില്‍ അടച്ചതിന്റെ കൗണ്ടര്‍ഫോയില്‍ കൂടി ഉള്‍പ്പെടുത്തണം.
അപേക്ഷകള്‍ അയക്കേണ്ട ഇ- മെയില്‍ : ijtrivandrum@gmail.com.
അവസാന തീയതി : ജൂണ്‍ 30
വിശദവിവരങ്ങള്‍ക്ക് : 9847949769, 0471- 2330380
ഇ- മെയില്‍ : ijtrivandrum@gmail.com