സ്വദേശാഭിമാനി പുരസ്കാരം തിരുവനന്തപുരം പ്രസ് ക്ലബിന്1 min read

കോഴിക്കോട്: കേരളത്തിലെ മികച്ച പ്രസ് ക്ലബിനുള്ള സ്വദേശാഭിമാനി പുരസ്കാരം തിരുവനന്തപുരം പ്രസ് ക്ലബിന് സമ്മാനിച്ചു. കലാനിധി സെൻ്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് പുരസ്കാരം. ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം പ്രസ് ക്ലബ് പ്രസിഡൻ്റ് പി ആർ പ്രവീൺ, സെക്രട്ടറി എം. രാധാകൃഷ്ണൻ , ട്രഷറർ വി. വിനീഷ് തുടങ്ങിയവർ സംഗീത കുലപതി പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി , പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി. കോഴിക്കോട് വിശ്വനാഥം ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കലാനിധി ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ അദ്ധ്യക്ഷയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *