തിരുവനന്തപുരം: ജില്ലാ സ്കൂൾ കലോത്സവത്തിലെ സംഘാടന പാളിച്ചകൾക്ക് കെ. ആൻസലൻ എം എൽ എ മാധ്യമ പ്രവർത്തകരുടെ നെഞ്ചത്ത് കയറുന്നതെന്തിനെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് പ്രസ്താവനയിൽ ചോദിച്ചു. കൊടിമരത്തിൽ കുട്ടിയെ കയറ്റിയതു മുതൽ കലോത്സവത്തിലാകെ ഉണ്ടായ പാളിച്ചകൾ വസ്തുതാപരമായി റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരെ അധിക്ഷേപിക്കാൻ എം എൽ എ നടത്തിയ പരാമർശങ്ങൾ അദ്ദേഹത്തിൻ്റെ നിലവാരത്തകർച്ചയാണ് കാണിക്കുന്നത്. ഇതൊരു നിയമസഭാ സാമാജികന് ചേർന്നതല്ല.
കലോത്സവം നേരേ നടത്താൻ കഴിയാത്ത പിടിപ്പുകേട് മറച്ചുവയ്ക്കാൻ കൃമികടി പ്രസംഗം നടത്തിയിട്ട് കാരുമില്ല.
കുട്ടിയെ കൊടിമരത്തിൽ കയറ്റി വിട്ട് കാഴ്ചക്കാരായി നിന്ന എം എൽ എ ഉൾപ്പെടെ ഉള്ളവരുടെ പേരിൽ നിയമ നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മിഷൻ തയ്യാറാകണം.
ആൻസലൻ്റെ കൃമികടി പ്രസംഗം പുച്ഛിച്ചു തള്ളുന്നതായി പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീണും സെക്രട്ടറി എം.രാധാകൃഷ്ണനും അറിയിച്ചു.