ഇത്തവണത്തെ ബജറ്റ് ജനകീയമായിരിക്കും :പ്രധാനമന്ത്രി1 min read

31/1/23

ഡൽഹി :ബജറ്റ് ജനകീയമായിരിക്കുമെന്ന് പ്രധാനമന്ത്രി.ആദ്യം ഇന്ത്യ ആദ്യം പൗരന്മാര്‍ എന്നതാണ് ഈ സര്‍ക്കാരിന്റെ മുദ്രാവാക്യം. അതിനാല്‍ സാധാരണക്കാരുടെ പ്രതീക്ഷ സഫലമാക്കുന്നതാകും ബജറ്റ്.

ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണ്. രാജ്യത്തെ സമ്പത്ത്വ്യവസ്ഥയെ കുറിച്ച്‌ നല്ല വാക്കുകള്‍ ആണ് കേള്‍ക്കുന്നതെന്നും ബജറ്റ് സമ്മേളനം തുടങ്ങുന്നത് പുതിയ ഉന്മേഷത്തോടെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു

ആദ്യമായാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നത്.അഭിമാനകരമായ നിമിഷമാണിതെന്നും രാഷ്ട്രപതിയുടെ പ്രസംഗം സ്ത്രീകളുടേയും ആദിവാസി സമൂഹത്തിന്റേയും അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *