മഹാരാഷ്ട്രയിൽ നടന്ന മൂന്നാമത് Asian Talent International Film Festival -ൽ മികച്ച നെഗറ്റീവ് കഥാപാത്രത്തിനുള്ള അവാർഡ് സ്വന്തമാക്കി പ്രിൻസ് ജോൺസൻ. റോട്ടൻ സൊസൈറ്റി എന്ന എസ് എസ് ജിഷ്ണു ദേവ് സംവിധാനം നിർവഹിച്ച സിനിമയിലെ അഭിനയത്തിനാണ് ഈ അവാർഡ് ലഭിച്ചത്.
80 ൽ പരം ദേശീയ – അന്തർ ദേശീയ ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ നേടി റോട്ടൻ സൊസൈറ്റി ജൈത്ര യാത്ര തുടരുകയാണ്. ഫെബ്രുവരിയിൽ നടക്കുന്ന രാജസ്ഥാൻ രാജ്യന്തര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിൽ റോട്ടൻ സൊസൈറ്റി പ്രദർശിപ്പിക്കുന്നുണ്ട്.
കേരളത്തിലെ സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങൾ ശക്തമായി തുറന്നു കാട്ടുന്ന സിനിമയാണ് റോട്ടൻ സൊസൈറ്റി.