പാരാമെഡിക്കൽ സ്ഥാപനങ്ങൾക്കെതിരെ സംഘടിതമായരീതിയിൽ കുപ്രചരണങ്ങൾ നടക്കുന്നു, മേഖലയെ സംരക്ഷിക്കണം, ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി പ്രൈവറ്റ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫെഡറഷൻ1 min read

തിരുവനന്തപുരം :പാരാമെഡിക്കൽ മേഖലയിലെ പ്രശ്നങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചതായി പ്രൈവറ്റ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫെഡറഷൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിൽ ആകെ പ്രവർത്തിക്കുന്ന തൊഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രൈവറ്റ് പാരാമെഡിക്കൽ പരിശീലന കേന്ദ്രങ്ങൾ അരനൂറ്റാണ്ട് കാലമായി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ നിന്നും പരിശീലനം നേടിയ വിദ്യാർഥികളാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ലാബുകളിലും ആശുപത്രികളിലും ടെക്നീഷ്യന്മാരായി പ്രവർത്തിക്കുന്ന ഭൂരിപക്ഷവും. കേരളത്തിന്റെ പേര് കേട്ട ആരോഗ്യ സംവിധാനത്തിന്
നട്ടെല്ലാണ് ഇവർ.എന്നാൽ ഇപ്പോൾ ഇത്തരം പരിശീല സ്ഥാപനങ്ങൾക്കെതിരെ സംഘടിതമായരീതിയിൽ കുപ്രചരണങ്ങൾ നടക്കുന്നു. പാരാമെഡിക്കൽ രംഗത്ത് വ്യവസ്ഥാപിതമായ കോഴ്സുകൾ ആരംഭിക്കുന്നതിനു മുമ്പ് തന്നെ 1952 മുതൽ ഇത്തരം പരിശീലന സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്. പാരാമെഡിക്കൽ പരിശീല രംഗത്ത് വൈദഗ്ധ്യ മുള്ളവരുടെ രൂപകൽപ്പനയിൽ നിർമ്മിക്കപ്പെട്ട പാഠ്യപദ്ധതിയിലും, പ്രായോഗിക പരിശീലന സംവിധാനവും പിന്തുടരുന്ന പ്രൈവറ്റ് പാരാമെഡിക്കൽ പരിശീല സ്ഥാപനങ്ങളുടെ നിലനിൽപ്പ് യഥാർത്ഥത്തിൽ സാമൂഹികമായ ഒരു അനിവാര്യതയാണ്. അന്യസംസ്ഥാന വിദ്യാഭ്യാസ ലോബികളും, വൻകിട സ്ഥാപനങ്ങളുടെ ലോബികളും നടത്തുന്ന സ്വാർത്ഥഭരിതമായ പ്രചാരണങ്ങൾ നമ്മുടെ ഭരണ സംവിധാനത്തെയും സ്വാധീനിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ നാശം ആത്യന്തികമായി കേരളത്തിലാകെ ഉള്ള ചെറുകിട ലാബുകളെ ഭാവിയിൽ ഇല്ലാതാക്കുകയും സാധാരണക്കാരന് കുറഞ്ഞ നിരക്കിൽ രോഗനിർണയ സംവിധാനം അപ്രാപ്യവുമായി തീരുകയും ചെയ്യും. ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ജീവനക്കാരുടെയും അവരു ടെ ആശ്രിതരുടെയും നിലനിൽപ്പാണ് അപകടത്തിൽ ആവുന്നത്.ഈ സാഹചര്യത്തിൽ
വറ്റ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫെഡറേഷൻ (PPIF) പ്രസിഡന്റ് മൻസൂർ പാലോളി സംസ്ഥാ ജനറൽ സെക്രട്ടറി സുനോയ് കൈവേലി കൺവീനർമാരായ രതീഷ്, ജേക്കബ് സി വർക്കി, റിയാന് റനീസ്, ഷബീർ തുടങ്ങിവർ ഇന്ന്  ഉന്നത വിദ്യാ ഭ്യാസ മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകാൻ തീരുമാനിച്ചതായി നേതാക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *