NSS ന് വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയാലും അഭിമാനം :പ്രിയവർഗീസ്1 min read

19/11/22

തിരുവനന്തപുരം :NSS പ്രവർത്തനമില്ലാതെ വിദ്യാഭ്യാസം ശുഷ്‌കമാണെന്ന് പ്രിയ വർഗീസ്. NSS ന് വേണ്ടി കുഴിയല്ല.. കക്കൂസ് വെട്ടിയാലും അഭിമാനമെന്നും FB പോസ്റ്റ്‌.

പ്രിയയുടെ FB പോസ്റ്റ്‌ 

പിൻവലിച്ചത് കോടതിയലക്ഷ്യം എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പഴാണ്. സാങ്കേതികമായിട്ടാണെങ്കിലും അങ്ങിനെ വരരുതല്ലോ. ഭരണഘടനയും കോടതികളും കൂടി ഇല്ലാതായാൽ പിന്നെ എന്തുണ്ട് ഇന്നത്തെ ഇന്ത്യയിൽ ബാക്കി. അതുകൊണ്ട് മാത്രം.നാഷണൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാൻ പോയാലും അഭിമാനം എന്ന പ്രസ്താവനയിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല 🙏🏻Not me but you എന്ന എൻ. എസ്. Motto മലയാളത്തിൽ “വ്യക്തിയല്ല സമൂഹമാണ് പ്രധാനം “എന്നാണ് ഉപയോഗിക്കാറുള്ളത് എന്ന് പോലും അറിയാത്ത മാധ്യമ വാർത്തകൾ തന്നെയാണ് എൻ. എസ്. എസ് ന്റെ പ്രസക്തിയെ അടിവരയിട്ട് ഉറപ്പിക്കുന്നത്. എൻ. എസ്. എസ് പ്രവർത്തനപരിചയമില്ലാത്ത വിദ്യാഭ്യാസം എത്ര ശുഷ്കമായിരിക്കും എന്നതിന് അതിലും വലിയ ഉദാഹരണം വേണോ.

Leave a Reply

Your email address will not be published. Required fields are marked *