പ്രൊഫ.എം.പി.മന്മഥൻ (1914-1994) ഇന്ന് 30 -ാം സ്മൃതിദിനം…. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

സമുദായ പരിഷ്കർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ, ഗാന്ധിയൻ, സർവോദയനേതാവ്, നടൻ, കാഥികൻ, പ്രഭാഷകൻ എന്നീ നീലകളിൽ പ്രശസ്തൻ,1915 മേയ് 1ന് കൊട്ടാരക്കരയിൽ ജനനം. പിതാവ് കല്ലേലിൽ ടി.കെ.നാരായണപിള്ള, അമ്മ ശാരദാമ്മ .ആലുവ യു .സി കോളേജിൽ നിന്ന് ബി.എ, പ്രൈവറ്റായി പഠിച്ച് എം.എ. എന്നിവ കരസ്ഥമാക്കി.മൂവാറ്റുപുഴ എൻ.എസ്.എസ്.ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.തിരുവനന്തപുരം എം.ജി.കോളേജ് പ്രിൻസിപ്പലായിരികെ ജോലിയിൽ നിന്ന് രാജിവച്ചു.എൻ .എസ്.എസ്. രജിസ്ട്രാർ, ജനറൽ സെക്രട്ടറി എന്നീ നിലകളിൽസേവനംനടത്തി.മദ്യനിരോധം, ഭൂദാന യജ്ഞം എന്നിവയടങ്ങുന്നഗാന്ധിയൻ രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ ഉജ്ജ്വല നേതൃത്വം നൽകി.കഥാപ്രസംഗകലയ്ക്ക് നൽകിയ സേവനത്തിന് 1983-ൽ കേരള സംഗീത നാടക അക്കാദമിയുടെ വിശിഷ്ടാംഗത്വം, കേളപ്പൻ എന്ന ജീവചരിത്രത്തിന് 1987-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചു. “സ്മൃതി ദർപ്പണം” അദ്ദേഹത്തിൻ്റെ ആത്മകഥയാണ്. 1994 ഓഗസ്റ്റ് 15 ന് അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *