തിരുവനന്തപുരം : മാധ്യമമേഖലയിൽ
വലിപ്പ ചെറുപ്പമില്ലാതെ മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ തുല്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എം.വിൻസെന്റ് എം.എൽ.എ.
കേരള പത്ര ദൃശ്യ മാധ്യമപ്രവർത്തക അസോസിയേഷൻ ( പി.വി.എം. എ ) തിരുവനന്തപുരം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റസിഡൻസി ടവർ ഹോട്ടലിൽ നടന്ന കൺവെൻഷനിൽ
ജില്ലാ പ്രസിഡന്റ് കെ.ബാബു അധ്യക്ഷത വഹിച്ചു. ബാർ അസോസിയേഷൻ മുൻ സെക്രട്ടറി അഡ്വ. ജി.മുരളീധരൻ , പി.വി.എം.എ സംസ്ഥാന പ്രസിഡന്റ് അയൂബ് ഖാൻ , ജനറൽ സെക്രട്ടറി സനോഫർ ഇഖ്ബാൽ, ട്രഷറർ രാജേഷ് കെ, ജില്ലാ സെക്രട്ടറി ബിജു വി , ട്രഷറർ ഡി. അജിത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഹെർണിയ ചികിത്സാ രംഗത്ത് നൂതന ചികിത്സാരീതിയായ
ലാപ്രാസ്കോപിക് & റോബോട്ടിക് സർജറിയിൽ വിദഗ്ദ്ധനായ യുവ ഡോക്ടർ വിജിൻ.വി.യെ എം. വിൻസെന്റ് എം.എൽ.എ. പാെന്നാടയണിയിച്ച് ആദരിച്ചു.