ആർ.അച്യുതൻ നാടിനെ സ്നേഹിച്ച നിശബ്ദ പോരാളി….ബാഷ്പാഞ്ജലികളോടെ ബിജു യുവശ്രീ1 min read

.
നാവോത്ഥാനത്തിൻ്റെ ആരംഭത്തിൽ കീഴാള വർഗത്തിന് അക്ഷരം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ പിന്നോക്ക വിഭാഗക്കാർക്കായി കൊല്ലം ജില്ലയിലെ ഭൂതക്കുളം എന്ന സ്ഥലത്ത് ഒരു ചെറുപ്പക്കാരൻ തൻ്റെ ഇച്ഛാശക്തിയും നിശ്ചയദാർഡ്യവും കൊണ്ട്.ഒരു കുടി പള്ളിക്കുടം സ്ഥാപിച്ചു.ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനിയും, കോൺഗ്രസ് പ്രവർത്തകനും, അയിത്തോചാടന പ്രസ്ഥാനത്തിൻ്റെ നേതാവും, നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ വളർന്ന ഖാദി പ്രസ്ഥാനത്തിൻ്റെ സന്തത സഹചാരിയുമായ ആർ.അച്യുതൻ എന്ന മനുഷ്യ സ്നേഹിയായിരുന്നു. ആ ചെറുപ്പക്കാരൻ………

ആർ.അച്യുതൻ സാറിൻ്റെ 37-ാം സ്മൃതിദിനമാണ് ഇന്ന് …സ്മരണാഞ്ജലികൾ……
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, ഗാന്ധിയനുമായ ആർ.അച്യുതൻ സാർ കൊല്ലം ജില്ലയിലെ ഭൂതക്കുളം – പുന്നേക്കുളം എന്ന ഗ്രാമത്തിൽ കൊച്ചയ്യ- കണ്ണൻ ദമ്പതിമാരുടെ മകനായി1915 മേയ് 31 ന് ജനിച്ചു. മലയാളം ഹയർ വിദ്യാഭ്യാസത്തിന് ശേഷം കടയ്ക്കൽ തട്ടാമല രാമൻപിള്ള സാറിൻ്റെ നേതൃത്വത്തിലുള്ള ഹരിജൻ സേവാ സംഘം സ്കൂളിൽ അദ്ധ്യാപകനായി മാറി. സ്റ്റേറ്റ് കോൺഗ്രസിൻ്റെ ആവിർഭാവ കാലം മുതൽ അതിൻ്റെ മുന്നണിപ്പടയാളിയായിരുന്നു.ആർ.അച്യുതൻ.കോൺഗ്രസിന് തിരുവിതാംകൂറിൽ 8 ഡിവിഷനുകൾ ഉണ്ടായിരുന്നു. അതിൽ ഒരു ഡിവിഷനായിരുന്നു പരവൂർ ഡിവിഷൻ. അവിടെ നടന്നു വന്ന സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തനങ്ങൾ അടിച്ചമർത്താൻ വേണ്ടി സർ സി.പി.രാമസ്വാമി അയ്യർ ഒരു പ്ലാറ്റൂൺ പോലീസ് സേനയെ തന്നെ പരവൂരിൽ വിന്യസിച്ചിരുന്നു 1938ൽ ദിവാൻ ഭരണത്തിന് എതിരെ നടന്ന സമരപരിപാടി, 1942ൽ നടന്ന ക്വിറ്റ് ഇന്ത്യ സമരപരിപാടിയിൽ പങ്കെടുത്തതിന് പോലീസ് അറസ്റ്റു ചെയ്ത് 2 വർഷത്തോളം ശിക്ഷിക്കുകയുണ്ടായി.അവർണ്ണരെന്നും ജാതിയിൽ താഴ്ന്നവരെന്നും മുദ്രകുത്തി തീണ്ടലും തൊടീലും ആചാരമാക്കി പൊതുനിരത്തുകളിൽ നിന്നും ക്ഷേത്രപ്രവേശനത്തിൽനിന്നും ആട്ടിയകറ്റപ്പെട്ടിരുന്ന എല്ലാ ജനവിഭാഗങ്ങൾക്കും പൂതക്കുളം ക്ഷേത്രത്തിൽ ആരാധനയ്ക്കായി പ്രവേശനം ലഭിക്കുന്നതിനു വേണ്ടി നടന്ന സമരത്തിന് നേതൃത്വം നൽകി.1936 നവംബർ 12ന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് നടത്തിയ ക്ഷേത്രപ്രവേശന വിളബരത്തെ തുടർന്ന് നടന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ മഹാത്മാഗാന്ധിജി 1937 ജനുവരി 12 മുതൽ 21 വരെ തിരുവിതാംകൂർ സന്ദർശിച്ചു.1937 ജനുവരി 16ന് കടയ്ക്കൽ തട്ടാമലരാമൻപിള്ള സാർ,, ആർ.അച്യുതൻ സാർ, KNഗോപാലക്കുറുപ്പ് ,അഡ്വ.MG കോശി, വരിഞ്ഞം എൻ.രാഘവൻപിള്ള, അഡ്വ.പി. കുഞ്ഞുകൃഷ്ണൻ Ex MLA, ശ്രീമൂലം പ്രജാസഭാ അംഗംഎ.കെ.ഭാസ്ക്കർ Ex MLA എന്നിവർ ചേർന്ന് പാരിപ്പള്ളിയിൽ മഹാത്മാഗാന്ധിയ്ക്ക് സ്വീകരണം നൽകി. ഗാന്ധിജിയോടൊപ്പം മഹാദേവ് ദേശായി, രാജ്കുമാരി അമൃത് കൗർ, കനു ഗാന്ധി, ഹരിജൻ സേവാ സംഘം പ്രസിഡൻ്റ് അഡ്വ.ചങ്ങനാശേരി പരമേശ്വരൻ പിള്ള, സെക്രട്ടറി ഡോ.ജി.രാമചന്ദ്രൻ എന്നിവർ ഉണ്ടായിരുന്നു.കടയ്ക്കൽ തട്ടാമല രാമൻപിള്ള ഗാന്ധിജിയ്ക്ക് മംഗളപത്രം നൽകി. പത്രാധിപർ ടി.കെ.നാരായണനാണ് ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.22 മൈൽ ദൂരത്തിൽ കടയ്ക്കൽ നിന്ന് ആയിരങ്ങൾ നടന്നു വന്നു. കടയ്ക്കൽ, പാരിപ്പള്ളി, വേളമാനൂർ പൂതക്കുളം,കല്ലുവാതുക്കൽ, ചിറക്കര തുടങ്ങിയ മേഖലകളിൽ നിന്നെത്തിയ ഗിരിവർഗ്ഗ വിഭാഗക്കാരായിരുന്നു ഏറ്റവും ആകർഷകമായ അലങ്കാരങ്ങളോടെ പാരിപ്പള്ളി കാളചന്ത മൈതാനം കമനീയമാക്കിയത്. ക്ഷേത്രപ്രവേശന വിളംബരത്തെ സ്പർശിച്ചു കൊണ്ടുള്ള ഗാന്ധിജിയുടെ പ്രസംഗം ക്ഷേത്ര ദർശനം നടത്തുമ്പോൾ അവർണ്ണ- സവർണ്ണ വ്യത്യാസത്തിൻ്റെ ആവശ്യമില്ല.സമാർ കർഷകമായ ഒരു അന്തസ്സ് സ്ത്രീ – പുരുഷന്മാർക്ക് സവർണ്ണർ അവർണ്ണരുടെ കുടിലുകളിൽ എത്തി ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ശീലം അവരിൽ വളർത്തി. ക്ഷേത്ര ദർശനം കൊണ്ട് അവർണ്ണരുടെ ജീവിതവീക്ഷണം മാറും ഇതായിരുന്നു ഗാന്ധിജിയുടെ പാരിപ്പള്ളി പ്രസംഗത്തിൻ്റെ അന്തസത്ത . കടയ്ക്കൽ തട്ടാമല രാമൻപിള്ള സാറിനെഗാന്ധിജി പ്രശംസിക്കുകയും ചെയ്തു. മഹാദേവ് ദേശായിയുടെ 1937-ൽ പ്രസിദ്ധികരിച്ച “എപ്പിക് ഓഫ് ട്രാവൻകൂർ ” ,1979-ൽകേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധികരിച്ച പ്രൊഫ.കെ.രാമചന്ദ്രൻ നായർ എഴുതിയ “ഗാന്ധിജിയും കേരളവും ” 1971-ൽ പ്രസിദ്ധികരിച്ചസി.ബി.ദലാലിൻ്റെ “A Detailed chronology ” ഭാരതസർക്കാർ പ്രസിദ്ധികരിച്ച “collected works of Gandhi -volume 70 ” എന്നീ ചരിത്ര പുസ്തകങ്ങളിൽ ഗാന്ധിജിയുടെ പാരിപ്പള്ളി സന്ദർശത്തെ കുറിച്ച് പരാമർശിക്കുന്നു.1939 കാലഘട്ടത്തിൽ ഭൂതക്കുളത്ത് ആർ.അച്യുതൻ സാറിൻ്റെ നേതൃത്വത്തിൽ ഒരു കുടി പള്ളിക്കുടം സ്ഥാപിക്കുന്നതിനും തിരുവിതാംകൂർ സർക്കാരിൽ നിന്ന് പ്രവർത്തിക്കുന്നതിനാവശ്യമായ ഗ്രാൻ്റും നേടി എടുത്തു. 1948 ൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് കൊട്ടാരക്കര- III നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുത്തു. 1949 മുതൽ 1952 വരെ തിരു-കൊച്ചി നിയമസഭയിൽ കോൺഗ്രസ് പാർട്ടിയുടെ ചീഫ് വിപ്പായിരുന്നു. 1962 ൽ മാവേലിക്കര ലോകസഭാ മണ്ഡലത്തിൽ നിന്ന് ഇന്ത്യൻ പാർലമെൻ്റിലേക്ക് തെരഞ്ഞെടുത്തു. MP യായിരുന്ന കാലഘട്ടത്തിൽ.സതോൺ റയിവേ ബോർഡ് മെമ്പർ,postal & Telegram സോണൽ കമ്മിറ്റി മെമ്പർ, അയിത്തോചാടന കമ്മിറ്റിയിൽ സൗത്ത് ഇന്ത്യയിൽ നിന്നുളള ഏക പ്രതിനിധിയായി പ്രവർത്തിക്കാൻ കഴിഞ്ഞു.1951 ൽ കേരള ഗാന്ധി കെ. കേളപ്പൻ്റെ നേതൃത്വത്തിൽ കേരള ഗാന്ധി സ്മാരക നിധി രുപികരിച്ചപ്പോൾ പ്രഥമ ഭരണ സമിതി അംഗം.1953ൽ ആർ.അച്യുതൻ സാറിൻ്റെ മാനേജ്മെൻറിൽ ഭൂതക്കുളം ചെമ്പകശ്ശേരിLP സ്കുൾ സ്ഥാപിച്ചു.1956 ൽ UP ആയി. 1962 ൽ TTC യും 1965 ൽ High School ആയി.1998 മുതൽ ഹയർ സെക്കൻ ഡറി School ആയി. പട്ടം താണുപിള്ള, സി.കേശവൻ, TM വർഗിസ്, R ശങ്കർ, കുമ്പളത്ത് ശങ്കു പിള്ള, മന്നത്ത് പത്മനാഭൻ ,K N ഗോപാലക്കുറുപ്പ് ,Adv.G. ജനാർദ്ദനക്കുറുപ്പ് ,ജി.രാമചന്ദ്രൻ ,പരവൂർKM ബഷീർ, KG .ശങ്കർ ,കടയ്ക്കൽ തട്ടാമല രാമൻപിള്ള സാർഎന്നിവരോടൊപ്പം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു ജയിൽവാസം അനുഭവിച്ചു.കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും പ്രശസ്ത അഭിഭാഷകനുമായ അഡ്വ.ജി.ജനാർദ്ദനക്കുറുപ്പിൻ്റെ ആത്മകഥയായ “എൻ്റെ ജീവിതം” ( 2003-ൽ കേരള സാഹിത്യ അവാർഡ് ലഭിച്ചകൃതി)എന്നെ പുസ്തകത്തിൽ ആർ.അച്യുതൻസാറിനോടൊപ്പം 1938 കാലഘട്ടത്തിൽ പ്രവർത്തിച്ചകാര്യം വളരെ തിളക്കതോടെ വിവരിക്കുന്നു.1987 ജൂൺ 9-ാം തീയതി പ്രതിഭാധനനായ ആ ദേശസ്നേഹി അന്തരിച്ചു… ഭാര്യ .കുഞ്ഞിക്കുട്ടി, ദേവയാനി.11 മക്കൾ. മകൾ എ. കൃഷ്ണവേണി സാർ, മകൻ മണികുട്ടൻ സാർ എന്നിവർ സ്കൂൾ മാനേജർ ആയി പ്രവർത്തിക്കുന്നു. ഞാനുൾപ്പെടെയുള്ള ലക്ഷകണക്കിന് വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ സരസ്വതി ക്ഷേത്രമാണ് ചെമ്പകശ്ശേരി സ്കൂൾ.അതിൽ ഞാൻ അഭിമാനം കൊള്ളുന്നു.ചെമ്പകശ്ശേരി സ്കൂളിനെ ഇന്ന് കാണുന്ന പ്രൗഡഗംഭീരമായ നിലയിലെത്തിച്ച ആർ.അച്യുതൻ സാറിനോടുള്ള ആദരവ് നില നിർത്തി കൊണ്ട്. ഓർമ്മകൾക്ക് മുന്നിൽ ബാഷ്പാഞ്ജലികൾ…

Leave a Reply

Your email address will not be published. Required fields are marked *