ആർ.നാരായണപ്പണിക്കർ (1889-1959) ഇന്ന് 65-ാം സ്മൃതിദിനം … ….സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ1 min read

മലയാള സാഹിത്യദേവതയെ അകമഴിഞ്ഞ് സേവിച്ചിട്ടും സാഹിത്യ ചരിത്രത്തിൽ നിന്ന് വിസ്മൃതനായിപ്പോയ പണ്ഡിതവര്യനുമായിരുന്നു ആർ.നാരായണപ്പണിക്കർ അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം വാലേഴത്തു ഭവനത്തിൽ കൊല്ലംവർഷം 1064 (1889) മകരം 14-ാം തീയതി ജനിച്ചു.എഫ്.എ എറാണാകുളം മഹാരാജാസ് കോളേജിലും ബി.എ തിരുവനന്തപുരം മഹാരാജാസ് കോളേജിലുമാണ് പഠിച്ചത്.1915-ൽ തിരുവനന്തപുരം ലോ കോളേജിൽ ചേർന്ന് എഫ്.എൽ. നു പഠിച്ചു.തുടർന്ന് നിരവധി സ്കൂൾ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. കൊല്ലം പരവൂർ കോട്ടപ്പുറം ഹൈസ്ക്കൂൾ ,തിരുവനന്തപുരം സംസ്കൃത കോളേജ്, അട്ടക്കുളങ്ങര മലയാളം ഹൈസ്കൂൾ, കൊല്ലം ട്രെയിനിങ് സ്കൂൾ, വഞ്ചിയൂർ എസ്.എം.വി.സ്കൂൾ, നാഗർകോവിൽ എസ്.എൽ.ബി. ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ ജോലി നോക്കിയ ശേഷം ചാല ഹൈസ്കൂളിൽ നിന്ന് 1944-ൽ പെൻഷൻ പറ്റി പിരിഞ്ഞു. തുടർന്ന് പരവൂർ എസ്.എൻ.വി. ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റരായിമാറി.1947-ൽ അദ്ധ്യാപകവൃത്തി വെടിഞ്ഞ് തിരുവനന്തപുരം പാൽക്കുളങ്ങരയിൽ താമസംമായി.നൂറോളം ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹത്തിൻ്റെ സൃഷ്ടികൾ കേരള ഭാഷാ സാഹിത്യ ചരിത്രം, നവയുഗഭാഷാനിഘണ്ടു, ഇംഗ്ലിഷ് മലയാളം നിഘണ്ടു, ഹിന്ദി മലയാളം നിഘണ്ടു, ആംഗല മലയാള ബൃഹദ്കോശം, നോവൽ, കഥ, നാടകങ്ങൾ, പ്രബന്ധങ്ങൾ, വ്യാഖ്യാനങ്ങൾ, ചരിത്രം, ജീവചരിത്രം, തമിഴ് ഗ്രന്ഥങ്ങളുടെ പരിഭാഷ തുടങ്ങി സാഹിത്യത്തിൻ്റെ വിവിധ മേഖലകളിൽ വ്യാപിച്ചുകിടക്കുന്നു.മലയാളത്തിൽ ആദ്യമായി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ‘ആർ.നാരായണപ്പണക്കർ സാറിൻ്റെ കേരള സാഹിത്യ ചരിത്രം (ഏഴ് ഭാഗങ്ങൾ ) എന്ന സാഹിത്യ ചരിത്ര ഗ്രന്ഥത്തിനാണ് .ആർ .നാരായണപ്പണിക്കർ ബി.എ.ക്ലാസിൽ പഠിക്കുമ്പോൾ അമ്പലപ്പുഴ താലൂക്കിൽ നിന്ന് ശ്രീമൂലം പ്രജാസഭാമെമ്പറായിരുന്ന അഡ്വ.കെ.നാണു പിള്ളയുടെ ഭാഗിനേയിയായ ജാനകി അമ്മയെ വിവാഹംകഴിച്ചു. ആ മഹതിയിൽ പണിക്കർക്ക് രണ്ടു സന്താനങ്ങൾ ഒരു മകനും (എൻ.ശ്രീധരൻ പിള്ള) ഒരുമകളും .ജാനകിയമ്മയുടെ അകാല നിര്യാണത്തെ തുടർന്ന് മകളും കാലഗതിയെ പ്രാപിച്ചു., കൊല്ലവർഷം 1096-ൽ മഹാകവി കെ.സി കേശവപിള്ളയുടെ പുത്രികെ.എൻ .തങ്കമ്മയെ വിവാഹംകഴിച്ചു.പണിക്കർക്ക് കെ.എൻ തങ്കമ്മയിൽ ആറു സന്താനങ്ങൾ ജനിച്ചു.മകൻ.എൻ ശ്രീധരൻപിള്ള (Late) ഐ.എ.എയിലെ ഭടനും തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കലാനിധി മാസികയുടെ പത്രാധിപരുംമായിരുന്നു.മഹാകവി കെ.സി.കേശവപിള്ളയുടെ മകനായ കെ.എൻ.നാരായണപിള്ളയുടെ മകൾ കമലമ്മ (Late)യാണ് ശ്രീധരൻപിള്ളയുടെ ഭാര്യ. ആർ.നാരായണപണിക്കർസാറിൻ്റെയും കെ.എൻ.തങ്കമ്മയുടെയും പ്രഥമപുത്രി എൻ.സരോജിനി അമ്മ ബി.എ.ബി.റ്റി ( Late) (പാൽക്കുളങ്ങര എൻ.എസ്.എസ്.ഹൈസ്ക്കൂൾ റിട്ട: ഹെഡ്മിസ്ട്രസ് ) ഭർത്താവ് പി.കെ.കേശവപ്പണിക്കർ (Late), രണ്ടാമത്തെ മകൾ റ്റി.എൻ.സരസ്വതി അമ്മ.ബി.എ, ബി..റ്റി. (Late) പാൽക്കുളങ്ങര എൻ.എസ്.എസ്.ഹൈസ്ക്കൂൾ റിട്ട. അദ്ധ്യാപികയായിരുന്നു.

ഹൃദ്യമായി പാടാൻ കഴിവുളള ബിരുദം നേടുകമാത്രമല്ല ഗാനഭൂഷണം പാസ്സാവുകയും ചെയ്തിട്ടുണ്ട്. റിട്ട: ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ.കേശവപിള്ള (Late) യാണ് അവരുടെഭർത്താവ്, പണിക്കരുടെ മകൻ കേണൽ എൻ.ബാലകൃഷ്ണൻനായർ ( Late) നൈജീരിയൽ സർവ്വേയർ ജനറൽ ആയിരുന്നു. മലയാളികൾക്ക് സുപരിചിതനായ എം.കെ.കെ.നായരുടെ സഹോദരി രാജേരിഅമ്മ (Late) യാണ് അദ്ദേഹത്തിൻ്റെ സഹധർമ്മിണി, നാലാമത്തെ മകൾ ശ്രീമതി.എൻ.ലളിതാംബികാദേവി (ലളിതാദാസ്) (ഫൗണ്ടർ, ബാംഗ്ലൂർ ക്ലബ്ബ് ഓഫ് കഥകളി & ആർട്സ്), സെൻട്രൽ വാട്ടർ ആൻ്റ് പവർ കമ്മിഷനിലെ സുപ്രണ്ടിംഗ് എൻജിനിയർ ആയിരുന്ന കെ.ജി.ദാസ് (Late) ആണ്ഭർത്താവ്.എം.കെ.കെ.നായരുടെ സഹോദരനാണ് കെ.ജി.ദാസ്.അടുത്ത പുത്രി ശ്രീമതി.എൻ.രാധികാദേവി മഹാകവി കെ.സി കേശവപിള്ളയുടെ മകനായ പ്രൊഫ.കെ.എൻ ഗോപാലപിള്ളസാറിൻ്റെ മകൻ ശ്രീ.ജി.പി.സുന്ദരേശൻ (ഇന്ത്യൻ പൊട്ടാഷ്കമ്പനി മദ്രാസ് ) ആണ് വിവാഹംകഴിച്ചത്.ഏറ്റവും ഇളയ മകളായ ശ്രീമതി.എൻ.ഇന്ദിരദേവി (സംഗീത അദ്ധ്യാപിക പാൽക്കുളങ്ങര) ഭർത്താവ് ശ്രീ.പി.ആർ.നാഥ് (റിട്ട. മിനിസ്ടി ഓഫ് വാട്ടർ & ഇലക്ട്രിസിറ്റി. കുവൈറ്റ്) മലയാള വാചസ്പതിയായ ആർ.നാരായണപ്പണിക്കർ 1959 ഒക്ടോബർ 29-ാം തീയതി ഇഹലോകവാസം വെടിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *