മഹാത്മാ ഗാന്ധിയുടെ ചിത്രം ; തകർത്ത4 കോൺഗ്രസ്‌ പ്രവർത്തകർ അറസ്റ്റിൽ, പ്രതികളിൽ എം പി യുടെ PA യും1 min read

19/8/22

വയനാട് :രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്ത സംഭവത്തിൽ എം പി യുടെ PA ഉൾപ്പെടെ 4പേർ അറസ്റ്റിൽ.

ഓഫീസ്പേ​ഴ്‌​സ​ണ​ല്‍ അ​സി​സ്റ്റ് ര​തീ​ഷ് കു​മാ​ര്‍, ഓ​ഫീ​സ് സ്റ്റാ​ഫ് രാ​ഹു​ല്‍ എ​സ്.​ആ​ര്‍, കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ നൗ​ഷാ​ദ്, മു​ജീ​ബ് എ​ന്നി​വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഓ​ഫീ​സി​ന​ക​ത്തേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യെ​ങ്കി​ലും ഗാ​ന്ധി​ജി​യു​ടെ ചി​ത്രം ത​ക​ര്‍​ത്ത​ത് ത​ങ്ങ​ള​ല്ലെ​ന്നാ​യി​രു​ന്നു എ​സ്‌എ​ഫ്‌​ഐ​ക്കാ​രു​ടെ വാ​ദം. എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ഫീ​സി​ല്‍ എം​പി​യു​ടെ ക​സേ​ര​യി​ല്‍ വാ​ഴ വെ​ക്കു​ന്ന സ​മ​യ​ത്ത് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ചി​ത്രം ചു​മ​രി​ലു​ണ്ടാ​യി​രു​ന്നു.

അ​തി​നു​ശേ​ഷം ചി​ത്രം ആ​ദ്യം ത​റ​യി​ല്‍ കാ​ണു​ന്ന​ത് ക​മ​ഴ്ത്തി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. എം​പി ഓ​ഫി​സി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി​യ എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ഗാ​ന്ധി ചി​ത്രം ന​ശി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ച്ച​ത്.

ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ 427, 153 വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ഇ​വ​ര്‍ നാ​ല് പേ​ര്‍​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത​ത്. ജാ​മ്യം ല​ഭി​ക്കു​ന്ന വ​കു​പ്പു​ക​ളാ​ണ് ഇ​വ.

Leave a Reply

Your email address will not be published. Required fields are marked *