4/8/23
ഡൽഹി :എന്ത് സംഭവിച്ചാലും തന്റെ കര്‍ത്തവ്യം അതേപടി തുടരുമെന്നാണ് രാഹുൽഗാന്ധി . ഇന്ത്യ എന്ന ആശയം സംരക്ഷിക്കുമെന്നും വിധി വന്ന ശേഷം ട്വീറ്റിലൂടെ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
അതേസമയം, ഇന്ത്യൻ രാഷ്ട്രീയത്തിലെ നിരവധി പ്രമുഖര്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ വിധിയില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. .സൂര്യനെയും ചന്ദ്രനെയും സത്യത്തെയും ഏറെ നാള്‍ മൂടനാവില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ സഹോദരി കൂടിയായ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. ബുദ്ധന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുള്ളതാണ് പ്രിയങ്കയുടെ പ്രതികരണം.
സുപ്രീംകോടതിയുടെ വിധിക്ക് പിന്നാലെ എഐസിസി ആസ്ഥാനത്തെത്തിയ രാഹുല്‍ ഗാന്ധിയെ ആവേശത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തത്. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളുടെ ആഭിമുഖ്യത്തിലാണ് രാഹുലിന് സ്വീകരണം ഒരുക്കിയത്. കോടതി വിധി കോണ്‍ഗ്രസിന്റെ മാത്രമല്ല, രാജ്യത്തിന്റെ വിജയമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. അടുത്ത വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവത്തകരും ഇന്ന് ഡല്‍ഹിയിലെത്തിയിട്ടുണ്ട്. എഐസിസി ആസ്ഥാനത്ത് രാഹുല്‍ ഇവരുമായി കൂടിക്കാഴ്ച നടത്തും.