തിരുവനന്തപുരം: മുനമ്പത്ത് 500ലധികം പാവപ്പെട്ട െ്രെകസ്തവ മത്സ്യത്തൊഴിലാളികളുടേതടക്കം ഭൂമി തെല്ലും സുതാര്യതയില്ലാതെ കൈക്കലാക്കുന്ന വഖഫ് ബില്ല് അതേപടി നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്ന കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ബിജെപി നേതാവും മുന്‍ മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. അവരുടെ കപട രാഷ്ട്രീയവും നിലവാരമില്ലാത്ത പ്രീണനവുമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ആരുടെ സ്വത്തും കയ്യടക്കാന്‍ ഏകപക്ഷീയമായ അധികാരം നല്‍കുന്ന വഖഫിന്റെ സാധുതയും അതിന്മേല്‍ വരുത്തേണ്ട ഭേദഗതികളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടണം. ഇടക്കിടെ ഭരണഘടന ഉയര്‍ത്തിക്കാട്ടി ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ച് വാചാലനാകുന്ന രാഹുല്‍ ഗാന്ധിക്കും ഇക്കാര്യത്തില്‍ മൗനമാണ്. നിലവിലെ വഖഫ് നിയമം തങ്ങള്‍ക്കര്‍ഹതപ്പെട്ട സ്വത്ത് കൈവശം വക്കുന്നതിന് പൗരന്മാര്‍ക്കുള്ള അവകാശങ്ങളെ പൂര്‍ണ്ണമായും ഹനിക്കുന്ന ഒന്നാണ്.
വഖഫ് ബില്‍ പ്രതിനിധീകരിക്കുന്നത് അനര്‍ഹമായ അധികാരത്തെയാണ്. നിലവിലുള്ള വഖഫ് നിയമം എന്നെന്നേക്കുമായി റദ്ദാക്കി ഭേദഗതികള്‍ വരുത്തി ന്യായമായ രീതിയില്‍ ആരുടെയും ഭീഷണിയില്ലാതെ ആര്‍ക്കും സ്വത്ത് വാങ്ങുന്നതിനുള്ള അവകാശം ഓരോ ഇന്ത്യന്‍ പൗരനും ഉറപ്പാക്കേണ്ട സമയമാണിതെന്നും രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.