കോൺഗ്രസ് ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊള്ളണം: രാജീവ് ചന്ദ്രശേഖർ1 min read

ന്യൂദൽഹി: ദൽഹി സർവ്വകലാശാലയിൽ വീർ സവർക്കർ കോളജിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടുന്നതിനെ എതിർക്കുന്ന കോൺഗ്രസ് പാർട്ടിക്ക് ഇന്ത്യയുടെ ചരിത്രം മനസ്സിലാകുന്നില്ലെന്ന് തോന്നുന്നതായി മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. ഇന്ത്യയുടെ ചരിത്രം ജവഹർലാൽ നെഹ്‌റുവിൽ മാത്രം ഒതുങ്ങുമെന്നാണ് അവർ കരുതുന്നത്. അവരുടെ ഇന്ത്യാ ചരിത്ര പുസ്തകത്തിൽ നെഹ്രു, ഇന്ദിര, രാജീവ്, സോണിയ, രാഹുൽ, പ്രിയങ്ക എന്നീ അദ്ധ്യായങ്ങൾ മാത്രമേയുള്ളു എന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

വസ്തുതകൾ നേരാം വിധം മനസിലാകാൻ അവർക്ക് ആധികാരിമായ ചരിത്ര പാഠപുസ്തകങ്ങൾ തന്നെ വാങ്ങിക്കൊടുക്കേണ്ടി വരുമെന്ന് തോന്നുന്നു.
പല നേതാക്കളുടെ കൂട്ടായ്മയിലാണ് ഇന്ത്യ രൂപപ്പെട്ടത്. എന്നാൽ സുഭാഷ് ചന്ദ്ര ബോസ്, സർദാർ വല്ലഭഭായ് പട്ടേൽ, അംബദ്കർ, വീർ സവർക്കർ, ഡോ. ശ്യാമപ്രസാദ്‌ മുഖർജി തുടങ്ങിയവരെയെല്ലാം അവർ ഇക്കാലമത്രയും അവഗണിച്ചു. അതേ സമയം നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ഇന്നത്തെ ഇന്ത്യ എവിടെയും ബഹുമാനിക്കപ്പെടുന്നു, നമ്മൾ ഏവരുടേയും ആദരം നേടുന്നു.
ഹരിയാനയിലടക്കം പരാജയമേറ്റു വാങ്ങിയിട്ടും മുസ്ലീം വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ വീർ സവർക്കറിനെ അപമാനിക്കാൻ ശ്രമിക്കുന്ന രാഹുൽ ഗാന്ധി വിലകുറഞ്ഞ രാഷ്ട്രീയം തന്നെ ആവർത്തിച്ച് കളിച്ചു കൊണ്ടേയിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *